മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ആണ് മാഗ്നസ് കാൾസനെ വീഴ്ത്തിയത്. ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിൽ ലോക ചെസ് ചാംപ്യനെ ആണ് സരിൻ വീഴ്ത്തിയത്.
ലോക ജൂനിയർ ചെസിൽ ആദ്യ 20 റാങ്കിനുള്ളിലുള്ള 10 വീതം പുരുഷ, വനിതാ താരങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ചലഞ്ചർ ട്രോഫി ടൂർണമെന്റിൽ ആണ് സരിൻ ലോക ചാമ്പ്യനെ തറ പറ്റിച്ചത്.
യുഎസ് ഗ്രാൻഡ്മാസ്റ്റർ അവോൻഡർ ലിയാങ്ങിനോടും മാഗ്നസ് പരാജയപ്പെട്ടു. ആകെ ഈ 2 പേരോട് മാത്രം ആണ് മാഗ്നസ് തോറ്റത് ബാക്കി 22 പേരിൽ 20 പേരെയും മാഗ്നസ് തറപറ്റിച്ചു.
തൃശൂർ ദേവമാത സ്കൂളിലെ പ്ലസ്‍വൺ വിദ്യാർഥിയാണു നിഹാൽ.