in

LOVELOVE OMGOMG CryCry LOLLOL AngryAngry

ഫൈനലിൽ വിവാദമായ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്താൻ ഇവാൻ നിർബന്ധിതനാവുകയായിരുന്നു…

കഴിഞ്ഞ സീസണിൽ 17 പോയിന്റുമായി പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനെ, 34 പോയിന്റുമായി സെമിയിലേക്കും പിന്നെ ഫൈനലിലേക്കും കൈപിടിച്ച് നടത്തിയ ഇവാൻ , താങ്കളെ ഓർത്തു ഈ ടീമിനെ ഓർത്തു അഭിമാനം മാത്രം

KBFC Boss and foreign players

കോച്ചിന്റെ തീരുമാനങ്ങൾ 100%ശതമാനം ശരി തന്നെ ആയിരുന്നു. കളിയിലെ അതാത് സമയത്തെ സാഹചര്യം, കളിക്കാരുടെ ആ കളിയിലെ ഫോം, എല്ലാം അനുസരിച്ചു ആണ് കോച്ച് തീരുമാനങ്ങൾ എടുക്കുന്നത് അല്ലാതെ മുൻകൂട്ടി ഏത് കളിക്കാരനെ ഏത് മിനിറ്റിൽ പിവലിക്കണം എന്ന് ഒരു കൊച്ചും മുൻകൂട്ടി തീരുമാനിക്കില്ല.

KBFC Boss and foreign players

ഒരു ഗോളിന് മുന്നിട്ട് നിൽകുമ്പോൾ സ്വാഭാവികം ആയും ഒരു ഡിഫെൻഡറെ അധികം ഇറക്കാൻ തന്നെയാണ് രാഹുലിനെ പിൻവലിച്ചു നിഷുവിനെ ഇറക്കിയത്. കളി സമനിലയിൽ ആയതോടെ എക്സ്ട്രാ ടൈമിൽ വേഗതയുള്ള നീക്കങ്ങൾ നടത്താൻ പെരേരയെ മാറ്റി ചെഞ്ചോയെ ഇറക്കി. സാധാരണ ചെഞ്ചോയെ ഇറക്കുന്നത് പെരേരയ്ക്ക് പകരക്കാരൻ തന്നെ ആയിട്ടാണ്. വാസ്ക്‌സിനെ ഷൂട്ട്‌ഔട്ടിൽ ഇറക്കാൻ തന്നെ ആയിരിക്കണം കോച്ച് തീരുമാനിച്ചത്.

പക്ഷെ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഡിഫെൻസിൽ നിന്ന് പോയ ഒരു സാധാരണ ലോങ്ങ്ബോൾ എത്തിപ്പിടിക്കാൻ പോലും ആവാതെ തളർന്ന വാസ്ക്‌സിനെ മറ്റാതെ പിന്നെ കോച്ച് എന്ത് ചെയ്യാൻ. എക്സ്ട്രാ ടൈം കഴിഞ്ഞിട്ടല്ലേ പെനാൽറ്റി. ഹൈദ്രബാദ് അതിവേഗ നീക്കങ്ങൾ നടത്തി കേരളത്തെ സമ്മർദ്ധത്തിൽ ആക്കിയപ്പോൾ എതിർ ഹാഫിൽ വേഗതയേറിയ നീക്കങ്ങൾ നടത്താൻ തന്നെ ആണ് വിൻസിയെ, ചെഞ്ചോയെ ഒക്കെ ഇറക്കിയത്..

കഴിഞ്ഞ സീസണിൽ 17 പോയിന്റുമായി പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനെ, 34 പോയിന്റുമായി സെമിയിലേക്കും പിന്നെ ഫൈനലിലേക്കും കൈപിടിച്ച് നടത്തിയ ഇവാൻ , താങ്കളെ ഓർത്തു ഈ ടീമിനെ ഓർത്തു അഭിമാനം മാത്രം.

എന്തുകൊണ്ട് RRR, ബാഹുബലി, KGF പോലെയൊരു big ബഡ്ജറ്റ് സിനിമകൾ കേരളത്തിൽ ഉണ്ടാവുന്നില്ല..

ഒരു ഗോൾ കൂടി നേടിയാൽ മെസ്സിയെ കാത്ത് ലാറ്റിനമേരിക്കയുടെ ചരിത്ര റെക്കോർഡ്…