in

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനവുമായി ഇവാൻ വുകോമനോവിച്ച്

അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമോ എന്ന ആരാധകരുടെ ആശങ്ക പരിഹരിക്കുന്ന വെളിപ്പെടുത്തലുമായി ക്ലബിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ച്.

പരാജയത്തിന് പടുകുഴിയിൽ കിടന്ന കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനെ ഒറ്റ സീസൺ കൊണ്ട് തന്നെ ഫൈനൽ വരെ എത്തിച്ച സൂപ്പർ പരിശീലകൻ ടീം വിട്ടു പോകുമോ എന്നത് ആയിരുന്നു സീസൺ കഴിഞ്ഞപ്പോൾ മുതൽ ഉള്ള ആരാധകരുടെ ആശങ്ക. ആ ആശങ്കകളെ പറ്റി ഇപ്പോൾ പരിശീലകൻ തന്നെ മനസ്സ് തുറന്നിരിക്കുകയാണ്.

“മാനേജ്‌മെന്റുമായി സംസാരിക്കാനുണ്ട്. തുടരാനുള്ള ആഗ്രഹം ഞങ്ങൾ രണ്ടു പേരും പരസ്‌പരം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. സീസൺ കഴിഞ്ഞതിനാൽ മാനെജ്‌മെന്റുമായി ഇരുന്ന് ബാക്കി കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇത്തരം കാര്യങ്ങൾ മറ്റുള്ളവയെ സ്വാധീനിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. കാരണം, ഞങ്ങൾക്ക് വ്യക്തമായ മനസുണ്ടാകാനും ഫൈനലിലേക്കുള്ള വഴിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിച്ചു.”
ഫൈനലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ അദ്ദേഹം പറഞ്ഞു.

“വികാരങ്ങൾ ആറിത്തുടങ്ങുമ്പോൾ അടുത്ത വാരം ഞങ്ങൾ ഇരിക്കാൻ അവസരമുണ്ടാക്കും. ഇതുപോലെയൊരു മത്സരവും സീസണും കഴിഞ്ഞതിനാൽ ഞങ്ങൾക്ക് വിശ്രമം ആവശ്യമുണ്ട്, അതിനു ശേഷം ഇരുന്ന് തീരുമാനമെടുക്കണം. നമ്മൾ വീണ്ടും പരസ്‌പരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.” വുകോമനോവിച്ച് കൂട്ടിച്ചേർത്തു.

വെയ്ൻ റൂണി പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയ്മിൽ..

ഐപിഎല്‍ തുടങ്ങാനിരിക്കെ മുംബൈക്ക് വമ്പൻ തിരിച്ചടി…