in

LOVELOVE OMGOMG LOLLOL

അവൻ ഓൾറൗണ്ടറാണ് സഹലിനെപ്പറ്റി ബ്ലാസ്റ്റേഴ്സ് പരിശീലകൻ മനസ്സുതുറക്കുന്നു…

ഇടതുവശത്തും വലതുവശത്തും മധ്യഭാഗത്തും ഒരു പോലെ ആക്രമിച്ചു മുന്നേറുവാൻ കഴിയുന്ന ഒരു ഓൾറൗണ്ടർ പെർഫോമർ കൂടിയാണ് ഈ മലയാളിതാരം എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന് പറയാനുള്ളത് അദ്ദേഹത്തിൻറെ തന്നെ വാക്കുകളുടെ മലയാള പരിഭാഷ അതേ പടി താഴെ ചേർക്കുന്നു.

Sahal ands Ivan

കഴിഞ്ഞ കുറച്ചു നാളുകളായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി താരമായ സഹൽ അബ്ദുൽ സമദ് എന്ന യുവ താരത്തിന് കളിക്കളത്തിൽ കാര്യമായ പ്രതിഫലനങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. പ്രതിഭയുള്ള താരം ആയിട്ട് പോലും കഠിനാധ്വാനത്തിന്റെ കുറവുമൂലം അദ്ദേഹത്തിന് കളിക്കളത്തിൽ നിറം മങ്ങിയ പ്രകടനം മാത്രമായിരുന്നു പുറത്തെടുക്കുവാൻ കഴിഞ്ഞിരുന്നത് എന്നാൽ ഈ സീസണിൽ കാര്യങ്ങൾ മാറി.

എതിർ താരങ്ങളെ നിഷ്പ്രയാസം കബളിപ്പിച്ച് സ്വന്തമായി മുന്നേറുവാൻ മലയാളി താരത്തിനുള്ള കഴിവ് ആദ്യം മുതൽ തന്നെ അദ്ദേഹം തെളിയിച്ചതാണ്. എന്നിരുന്നാലും ഫിനിഷിംഗ് നോക്കുകയാണെങ്കിൽ ഈ താരം അമ്പേ പരാജയമായിരുന്നു. അതിന് ഇത്തവണ സമൂലമായ ഒരു മാറ്റം തന്നെയാണ് വന്നിരിക്കുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ടോപ്സ്കോറർ ഈ മലയാളി താരമാണ്.

Sahal ands Ivan

അദ്ദേഹത്തിന്റെ ഈ പ്രകടനത്തിൽ വന്ന വളരെ പുരോഗമനപരമായ ഈ മാറ്റത്തിന് മുഖ്യ കാരണക്കാരൻ ഇവാൻ വുകോമനോവിച്ച് എന്ന മുഖ്യ പരിശീലകൻ തന്നെയാണ്. സഹൽ പുറത്തെടുക്കുന്ന പ്രകടനത്തിൽ പരിശീലകൻ പൂർണ തൃപ്തനാണ്. തനിക്കൊപ്പം ചേർന്നത് മുതൽ അദ്ദേഹം നന്നായി കളിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിൻറെ നിരീക്ഷണം.

അതുകൂടാതെ ഇടതുവശത്തും വലതുവശത്തും മധ്യഭാഗത്തും ഒരു പോലെ ആക്രമിച്ചു മുന്നേറുവാൻ കഴിയുന്ന ഒരു ഓൾറൗണ്ടർ പെർഫോമർ കൂടിയാണ് ഈ മലയാളിതാരം എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന് പറയാനുള്ളത് അദ്ദേഹത്തിൻറെ തന്നെ വാക്കുകളുടെ മലയാള പരിഭാഷ അതേ പടി താഴെ ചേർക്കുന്നു.

നന്നായി മാറ്റുരയ്ക്കാൻ കഴിയുന്ന താരങ്ങളിലൊരാളാണ് സഹൽ. ഞങ്ങൾ ഒന്നിച്ച്‌ ആരംഭിച്ചത് മുതൽ, അവൻ ഒരു മികച്ച ജോലി ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വലതുവശത്തുനിന്നും ഇടതുവശത്തുനിന്നും മധ്യഭാഗത്തുനിന്നും ആക്രമിക്കാൻ കഴിയുന്ന ഒരു കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന് അത് ചെയ്യാനുള്ള കഴിവുണ്ട്, കൂടുതൽ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കേരളത്തിനും ഇന്ത്യൻ ദേശീയ ടീമിനുമൊപ്പം അദ്ദേഹത്തിന് മികച്ച ഭാവിയുണ്ടെന്ന് ഞാൻ കരുതുന്നു

അങ്ങനെ ഈസ്റ്റ്‌ ബംഗാളും ആ കടും കൈ ചെയ്തു.. ഇനി കൊൽക്കത്ത വമ്പന്മാരെ നയിക്കാൻ ആര് ?

യുവാക്കൾക്ക് പ്രചോദനം നൽകാൻ ഗോവയിൽ സ്ഥാപിച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രതിമയ്ക്കെതിരെ വിമർശനം…