in

LOVELOVE LOLLOL AngryAngry OMGOMG CryCry

യുവാക്കൾക്ക് പ്രചോദനം നൽകാൻ ഗോവയിൽ സ്ഥാപിച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രതിമയ്ക്കെതിരെ വിമർശനം…

യുവാക്കളെ ഫുട്ബോൾ കരിയർ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തും രാജ്യത്തും കായികമേഖലക്ക് വളർച്ചയുണ്ടാക്കുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ പ്രതിമ അനാവരണം ചെയ്യപ്പെട്ടത്. ഗവൺമെൻറിൻറെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

Mbappe and Cristiano Ronaldo

സംസ്ഥാനത്തിനുള്ള യുവാക്കൾക്ക് പ്രചോദനം നൽകാൻ വേണ്ടി പോർച്ചുഗീസ് ക്രിക്കറ്റ് ഫുട്ബോൾ പരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് ഗോവൻ മന്ത്രാലയം. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സഹജീവി സ്നേഹത്തിൻറെയും ഉദാത്ത മാതൃക കളിൽ ഒന്നാണ് ഈ പോർച്ചുഗീസ് ഫുട്ബോൾ താരം. അതുകൊണ്ട് തന്നെയാണ് യുവതലമുറയെ പ്രചോദിപ്പിക്കാൻ ഏറ്റവും നല്ലത് മാതൃകയായി അദ്ദേഹത്തിൻറെ പൂർണ്ണകായ പ്രതിമ തന്നെ സ്ഥാപിച്ചത്.

യുവാക്കളെ ഫുട്ബോൾ കരിയർ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തും രാജ്യത്തും കായികമേഖലക്ക് വളർച്ചയുണ്ടാക്കുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ പ്രതിമ അനാവരണം ചെയ്യപ്പെട്ടത്. ഇതിനെക്കുറിച്ച് ഗോവയിലെ മന്ത്രിയായ മൈക്കൽ ലോബോയുടെ വാക്കുകൾ ഇപ്രകാരം ആയിരുന്നു.

Mbappe and Cristiano Ronaldo

“ഇതാദ്യമായാണ് റൊണാൾഡോയുടെ പ്രതിമ ഇന്ത്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ഇവിടുത്തെ യുവാക്കൾക്ക് പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് താരത്തിന്റെ പ്രതിമ ഇവിടെ സ്ഥാപിച്ചത്.” അഞ്ചു ചാമ്പ്യൻസ് ലീഗും അഞ്ചു ബാലൺ ഡി ഓറും സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ പോരാട്ടവീര്യവും ആത്മവിശ്വാസവും എന്നും പ്രശംസ നേടിയിട്ടുള്ളതും നിരവധി പേർക്ക് പ്രചോദനം നൽകുന്നതുമാണ്.

എന്നാൽ ഇപ്പോൾ ഗോവയിൽ ക്രിസ്ത്യാനോ റൊണാൾഡോ യുടെ പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത് ഗവൺമെൻറിൻറെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഒരു പോർച്ചുഗീസ് കളിക്കാരന്റെ പ്രതിമ സ്ഥാപിക്കുന്നതിനു പകരം ഗോവയിൽ നിന്നും ഇന്ത്യൻ ഫുട്ബോളിലേക്ക് ഉയർന്നു വന്നിട്ടുള്ള ബ്രൂണോ കുട്ടീന്യോ, സമീർ നായ്ക്ക് എന്നിവരുടെ പ്രതിമയാണ് സ്ഥാപിക്കേണ്ടത്, എന്നാണ് വിമർശകരുടെ അവകാശവാദം.

അതേസമയം റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചതിനെതിരെ ഉയരുന്ന എതിർപ്പുകളിൽ അടിസ്ഥാനമില്ലെന്നാണ് മൈക്കൽ ലോബോ പറയുന്നത്. സംസ്ഥാനത്തും ഇന്ത്യയിലും ഫുട്ബോളിന്റെ വികാസം ഇഷ്ടപ്പെടാത്ത ആളുകളാണ് ഇതിനെതിരെ വിമർശനം നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അവൻ ഓൾറൗണ്ടറാണ് സഹലിനെപ്പറ്റി ബ്ലാസ്റ്റേഴ്സ് പരിശീലകൻ മനസ്സുതുറക്കുന്നു…

ലോകത്തിലെ ഏറ്റവും മികച്ചവൻ തങ്ങൾക്കൊപ്പം ഉണ്ടെന്ന് യുണൈറ്റഡ് പരിശീലകൻ: പക്ഷേ അത് ക്രിസ്ത്യാനോയല്ല…