in

LOVELOVE CryCry OMGOMG LOLLOL AngryAngry

ലോകത്തിലെ ഏറ്റവും മികച്ചവൻ തങ്ങൾക്കൊപ്പം ഉണ്ടെന്ന് യുണൈറ്റഡ് പരിശീലകൻ: പക്ഷേ അത് ക്രിസ്ത്യാനോയല്ല…

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസിനും നോർവിച്ച് സിറ്റിക്കുമെതിരെ 1-0 ന് രണ്ട് വിജയങ്ങൾ നേടിയിരുന്നു. എന്നാൽ ന്യൂ കാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദൗർബല്യങ്ങൾ തെളിഞ്ഞുവന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും കളിയിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപെടുകയും ചെയ്തു.

Crtistiano and Ragnick

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും താരമൂല്യമുള്ളത് ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് താരത്തിന് തന്നെയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ കളിക്കളത്തിൽ തൻറെ പേരും പെരുമയും കാണിക്കുന്ന പ്രകടനം അദ്ദേഹം കാഴ്ച വയ്ക്കുന്നു എന്നു ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം പറയാൻ പലർക്കും മടി ഉണ്ടാകും.

ക്രിസ്ത്യാനോ റൊണാൾഡോയെ പോലെയുള്ള സൂപ്പർതാരങ്ങളെ ഇത്തവണ മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാർ ടീമിൽ എത്തിച്ചുവെങ്കിലും അവർക്ക് അതിൻറെ കാര്യമായ ഗുണഫലങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവർക്ക് തങ്ങളുടെ പരിശീലകനായ ഓലയെ പുറത്താക്കി വേണ്ടിവന്നു. അതിനുശേഷം ഇടക്കാല പരിശീലകനായി നിയമിച്ചത് ജർമൻ തന്ത്രജ്ഞനായ റാൽഫ് റാഗ്നിക്കിനെയാണ്.

Crtistiano and Ragnick

അദ്ദേഹത്തിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസിനും നോർവിച്ച് സിറ്റിക്കുമെതിരെ 1-0 ന് രണ്ട് വിജയങ്ങൾ നേടിയിരുന്നു. എന്നാൽ ന്യൂ കാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദൗർബല്യങ്ങൾ തെളിഞ്ഞുവന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും കളിയിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപെടുകയും ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുന്നർ സോൾസ്‌ജെയറിനു കീഴിൽ നേരിട്ട അതേ പ്രശ്‌നങ്ങൾ ഇപ്പോഴും അഭിമുഖീകരിക്കുന്നു എന്ന് തെളിയിക്കുന്നതെയിരുന്നു ആ മത്സരം. ആ മത്സരത്തിൽ ചുവന്ന ചെകുത്താന്മാരുടെ തോൽവിയിൽ നിന്നും രക്ഷിച്ചത് അവരുടെ സ്പാനിഷ് ഗോൾകീപ്പർ ആയാൽ ഡേവിഡ് ഡി ഗിയയുടെ മികവ് മിടുക്കായിരുന്നു. ക്രോസ് ബാറിന് കീഴിൽ അദ്ദേഹം പുറത്തെടുത്ത് ഉജ്ജ്വല പ്രകടനം തന്നെയായിരുന്നു ചെകുത്താന്മാരുടെ ടീമിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്.

David de Gea

ആ മത്സരത്തിനുശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയുടെ ഇടക്കാല പരിശീലകൻ റാൽഫ് റാംഗ്നിക്ക് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയെ വാനോളം പുകഴ്ത്തി. ലോകത്തിലെ ഏറ്റവും മികച്ച താരം എന്നായിരുന്നു അദ്ദേഹത്തിനെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ തങ്ങൾക്ക് ഒപ്പമുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം, എന്നിരുന്നാലും ടീമിൻറെ മൊത്തത്തിലുള്ള പ്രകടനത്തിൽ അദ്ദേഹം തീർത്തും നിരാശനാണ്.

യുവാക്കൾക്ക് പ്രചോദനം നൽകാൻ ഗോവയിൽ സ്ഥാപിച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രതിമയ്ക്കെതിരെ വിമർശനം…

ജനുവരിയിൽ ഒരു ഇന്ത്യൻ താരത്തെയും വിദേശ താരത്തെയും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം; പക്ഷെ…!!