in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ക്രിസ്റ്റ്യാനോ ജനുവരിയിൽ ബാഴ്സയിലേക്ക്? ബാഴ്‌സ പ്രസിഡന്റുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട്‌…

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയ ജോർജ് മെൻഡസ്, ബാഴ്സ പ്രസിഡന്റായ ലപോർട്ടയുമായി ക്രിസ്റ്റ്യാനോ To ബാഴ്സ ട്രാൻസഫറിന്റെ സാധ്യതകളും മറ്റു കാര്യങ്ങളെയും പറ്റി ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു, കൂടാതെ ജോർജ് മെൻഡസ് – ലപോർട്ട എന്നിവർക്കിടയിൽ വളരെ മികച്ച ഒരു സുഹൃത്ത് ബന്ധം തന്നെയാണുള്ളത്,

Cristiano to barcelona

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഈ വരുന്ന ജനുവരി ട്രാൻസഫർ വിൻഡോയിൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലെത്താൻ തയ്യാറെടുക്കുന്നുവെന്ന് പ്രശസ്ത സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട്‌ ചെയ്യുന്നു,

പുതിയ പരിശീലകൻ റാൾഫ് റാഗ്നിക്കിന്റെ ശൈലികളിലും രീതികളിലും, പിന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനവുമെല്ലാം കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫോഡിലേക്കുള്ള രണ്ടാം വരവിൽ സന്തുഷ്ടനല്ല എന്നാണ് റിപ്പോർട്ടിൽ പറയുന്ന ഒരു കാര്യം,

Cristiano to barcelona

കൂടാതെ നിലവിൽ പ്രീമിയർ ലീഗ് പോയന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്, അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടാണമെങ്കിൽ പോയന്റ് ടേബിളിൽ ആദ്യ നാലിലെത്തണം, മികച്ച ഫോമിൽ കളിക്കുന്ന വമ്പൻ ടീമുകൾ അണിനിരക്കുന്ന പ്രീമിയർ ലീഗിൽ നിലവിലെ പ്രകടനം കൊണ്ട് യുണൈറ്റഡിന് ആദ്യ നാലിലെത്തുക അസാധ്യമായ കാര്യമാണ്,

എന്തായാലും, മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ മുൻ സഹതാരമായ, നിലവിൽ ബാഴ്സയുടെ സ്പാനിഷ് താരം കൂടിയായിട്ടുള്ള ജെറാർഡ് പിക്വ വഴി ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടസിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ദിവസങ്ങൾക്ക് മൂൻപ് ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്,

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയ ജോർജ് മെൻഡസ്, ബാഴ്സ പ്രസിഡന്റായ ലപോർട്ടയുമായി ക്രിസ്റ്റ്യാനോ To ബാഴ്സ ട്രാൻസഫറിന്റെ സാധ്യതകളും മറ്റു കാര്യങ്ങളെയും പറ്റി ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു, കൂടാതെ ജോർജ് മെൻഡസ് – ലപോർട്ട എന്നിവർക്കിടയിൽ വളരെ മികച്ച ഒരു സുഹൃത്ത് ബന്ധം തന്നെയാണുള്ളത്,

ഒപ്പം മികച്ച ഒരു ഗോൾ സ്കോററെ തേടുന്ന ബാഴ്സക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തുകയാണെങ്കിൽ അത് വളരെയധികം ആശ്വാസം നൽകുന്നതുമാണ്, ഈ ട്രാൻസ്ഫർ നടക്കുമോ അതോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം…

“ഞാൻ മെസ്സി ഫാനാണ്, ബ്രസീലുകാർ ഉൾപ്പെടെ ലോകത്തെ മുഴുവൻ ആനന്ദിപ്പിക്കുന്ന യഥാർത്ഥ കളിക്കാരനാണ് മെസ്സി” -മുൻ ബ്രസീൽ താരം കഫു സംസാരിക്കുന്നു…

ഏറ്റവും മികച്ചവൻ മെസ്സി, ഏറ്റവും മികച്ച ക്ലബ്ബ്‌ PSG, എംബാപ്പെ ഒരുപാട് കാലം പാരിസിൽ ഉണ്ടാകുമെന്നും റൊണാൾഡീഞ്ഞോ