ഏഴ് ബാലൻ ഡി ഓർ അവാർഡ് ജേതാവായ അർജന്റീന നായകൻ ലയണൽ മെസ്സിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ കഫു, താൻ മികച്ച ഫുട്ബോളിനെയും, മികച്ച കളിക്കാരെയും ഇഷ്ടപ്പെടുന്നതിനാൽ, താനൊരു മെസ്സി ഫാനാണെന്നാണ് കഫു പറഞ്ഞത്,
ഒപ്പം ബ്രസീലുകാർ ഉൾപ്പടെ ലോകം മുഴുവനുള്ള ആളുകളെ ആനന്ദിപ്പിക്കുന്ന കളിക്കാരനാണ് ലയണൽ മെസ്സിയെന്നും, 2021-ൽ തന്റെ കരിയറിലെ ഏഴാമത് ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ മെസ്സി, ആ പുരസ്‌കാരം ശെരിക്കും അർഹിച്ചതാണെന്നും കഫു കൂട്ടിച്ചേർത്തു,
“ഞാൻ മികച്ച ഫുട്ബോളിന്റെ ആരാധകനാണ്, ഞാൻ മികച്ച താരങ്ങളുടെ ആരാധകനാണ്, അതിനാൽ ഞാൻ മെസ്സിയുടെ ആരാധകൻ കൂടിയാണ്, 2021-ലെ ബാലൻ ഡി ഓർ മെസ്സി ശെരിക്കും അർഹിച്ചതാണ്, ഓരോ വർഷം കഴിയുന്തോറും അദ്ദേഹത്തിന് കൂടുതൽ അനുഭവപരിചയം കൂടി വരുന്നുണ്ട്, അത് വളരെ മികച്ച ഒരു കാര്യമാണ്.”
“മെസ്സി ഏഴ് വർഷങ്ങളിലായി ഏഴ് ബാലൻ ഡി ഓറുകൾ നേടിയ താരമാണ്, 15 വർഷത്തിലേറെയായി അദ്ദേഹം ബാലൻ ഡി ഓറിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുമുണ്ട്, ബ്രസീലുകാർ ഉൾപ്പടെ ലോകമെമ്പാടുമുള്ള ആളുകളെ ആനന്ദിപ്പിക്കുന്ന ഒരു യഥാർത്ഥ കളിക്കാരനാണ് മെസ്സി,” – കഫു പറഞ്ഞു…