in

LOLLOL AngryAngry LOVELOVE OMGOMG CryCry

കളിക്കാൻ വന്നാൽ ചവിട്ടിക്കൂട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുന്നറിയിപ്പുമായി മുൻ സഹതാരം…

ഇപ്പോൾ ഈ പോർച്ചുഗീസ് താരത്തിൻറെ മുൻ സഹതാരം തന്നെ അദ്ദേഹത്തിന് കടുത്ത വെല്ലുവിളിയുമായി രംഗത്തുവന്നിരിക്കുകയാണ്. തൻറെ കായികശേഷിയും ശാരീരിക ക്ഷമതയും ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യും എന്നാണ് ഇറ്റാലിയൻ താരത്തിന്റെ വെല്ലുവിളി.

Cristiano Ronaldo Fire

തൻറെ എതിരാളികൾക്ക് തൻറെ പ്രകടനം കൊണ്ട് മറുപടി കൊടുക്കുന്നതാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ പതിവ് ശൈലി. അദ്ദേഹത്തിനെ വെല്ലുവിളിച്ചവർ എല്ലാവരും അദ്ദേഹത്തിൻറെ പ്രഹരം വളരെ ദയനീയമായി അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും അദ്ദേഹത്തിനനെ വെല്ലുവിളിക്കുക എന്ന സാഹസത്തിന് മുതിരാൻ ലോക ഫുട്ബോളിൽ ആരും തയ്യാറാവുകയില്ല.

എന്നാൽ ഇപ്പോൾ ഈ പോർച്ചുഗീസ് താരത്തിൻറെ മുൻ സഹതാരം തന്നെ അദ്ദേഹത്തിന് കടുത്ത വെല്ലുവിളിയുമായി രംഗത്തുവന്നിരിക്കുകയാണ്. തൻറെ കായികശേഷിയും ശാരീരിക ക്ഷമതയും ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യും എന്നാണ് ഇറ്റാലിയൻ താരത്തിന്റെ വെല്ലുവിളി.

Cristiano Ronaldo Fire

ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബായ യുവന്റസ്സിൽ കളിക്കുമ്പോൾ അവിടെ അദ്ദേഹത്തിൻറെ സഹതാരം ആയിരുന്ന ലിയോനാർഡോ ബൊണൂച്ചി ആണ് ഇത്തരം ഒരു സാഹസത്തിനു മുതിർന്നിരിക്കുന്നത്. ഇറ്റലിയും പോർച്ചുഗലും തമ്മിലുള്ള ലോകകപ്പ് പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുന്നറിയിപ്പ്  നൽകിയത്.

ലോകകപ്പ് യോഗ്യത പ്ലേ ഓഫിനുള്ള ഗ്രൂപ്പ്‌ സിയിലാണ് ഇറ്റലിയും പോർച്ചുഗലുമുള്ളത്, നാല് ടീമുകളുള്ള ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമേ ലോകകപ്പ് യോഗ്യത നേടുകയുള്ളൂ എന്നതുകൊണ്ട് മരണപ്പോരാട്ടം തന്നെയാണ് പ്ലേ ഓഫ് മത്സരങ്ങളിൽ കാത്തിരിക്കുന്നത്, ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം എന്ന മനോഭാവത്തോടെ ആയിരിക്കും ഓരോ ടീമുകളും കളിക്കുക.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് റായ്‌ സ്പോർട്സ് പോർട്ടലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇറ്റാലിയൻ പ്രതിരോധനിര താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വെല്ലുവിളി നൽകിയത്. ഇറ്റലിയും ആയി കളിക്കുമ്പോൾ അദ്ദേഹത്തിന് നല്ല പ്രഹരം ഏൽക്കേണ്ടി വരും എന്ന കാര്യം ഉറപ്പാണ് ഇതിനെക്കുറിച്ച് താൻ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് നേരിട്ട് സൂചനകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.

മെസ്സി, നെയ്മർ എന്നിവരെ പറ്റി മനസ്സ് തുറന്ന് എംബാപ്പെ സംസാരിക്കുന്നു…

“ഞാൻ മെസ്സി ഫാനാണ്, ബ്രസീലുകാർ ഉൾപ്പെടെ ലോകത്തെ മുഴുവൻ ആനന്ദിപ്പിക്കുന്ന യഥാർത്ഥ കളിക്കാരനാണ് മെസ്സി” -മുൻ ബ്രസീൽ താരം കഫു സംസാരിക്കുന്നു…