in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഏറ്റവും മികച്ചവൻ മെസ്സി, ഏറ്റവും മികച്ച ക്ലബ്ബ്‌ PSG, എംബാപ്പെ ഒരുപാട് കാലം പാരിസിൽ ഉണ്ടാകുമെന്നും റൊണാൾഡീഞ്ഞോ

“ചാമ്പ്യൻസ് ലീഗ് അദ്ദേഹത്തിന് നഷ്‌ടമായ ഒന്നാണെന്ന് ഞാൻ കരുതുന്നു, പാരീസ് സെന്റ് ജെർമെയ്‌നിനൊപ്പം അദ്ദേഹം അത് നേടിയാൽ അത് അതിശയകരമായിരിക്കും, ചാമ്പ്യൻസ് ലീഗ് നേടാനുള്ള മികച്ച അവസരം പിസ്ജിക്കുണ്ടെന്ന് എല്ലാവരും സങ്കൽപ്പിക്കുന്നു, കാരണം പിസ്ജിക്ക് മികച്ച കളിക്കാരുടെ ഒരു കൂട്ടമുണ്ട്.”

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ് പിസ്ജിയെന്നും, യുവഫുട്ബോൾ സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെ ദീർഘകാലം പിസ്ജിയിലുണ്ടാകുമെന്നും അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ പിസ്ജി താരവും ബ്രസീലിയൻ ഇതിഹാസവുമായ റൊണാൾഡീഞ്ഞോ,

പിസ്ജി ക്ലബ്ബിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. നേരത്തെ റൊണാൾഡീഞ്ഞോയുടെ ആദ്യ യൂറോപ്യൻ ക്ലബ്ബായിരുന്നു പാരിസ് സെന്റ് ജർമയിൻ, 2001 മുതൽ 2003 വരെയാണ് റൊണാൾഡീഞ്ഞോ പാരിസിൽ കളിച്ചിട്ടുള്ളത്,

“ലോകത്തിലെ എല്ലാ താരങ്ങളും പിസ്ജിക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നു, ലോകത്തിലെ ഏറ്റവും മികച്ച താരം (മെസ്സി) പിസ്ജിയിലാണുള്ളത്, അതിനാൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ്‌ പിസ്ജിയാണ്, അതിനാൽ എംബാപ്പെ വളരെക്കാലം ഇവിടെ ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു,”

“ഇന്ന്, പാരീസ് സെന്റ് ജെർമെയ്ൻ ഒരു ബെഞ്ച്മാർക്കാണ്, ഇത് അദ്ദേഹത്തിന്റെ കരിയറിന് മികച്ചതായിരിക്കും, എംബാപ്പെ വളരെ ചെറുപ്പമാണ്, ഇതിനകം തന്നെ നിരവധി കാര്യങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്,”

“ചാമ്പ്യൻസ് ലീഗ് അദ്ദേഹത്തിന് നഷ്‌ടമായ ഒന്നാണെന്ന് ഞാൻ കരുതുന്നു, പാരീസ് സെന്റ് ജെർമെയ്‌നിനൊപ്പം അദ്ദേഹം അത് നേടിയാൽ അത് അതിശയകരമായിരിക്കും, ചാമ്പ്യൻസ് ലീഗ് നേടാനുള്ള മികച്ച അവസരം പിസ്ജിക്കുണ്ടെന്ന് എല്ലാവരും സങ്കൽപ്പിക്കുന്നു, കാരണം പിസ്ജിക്ക് മികച്ച കളിക്കാരുടെ ഒരു കൂട്ടമുണ്ട്.” – റൊണാൾഡീഞ്ഞോ പറഞ്ഞു.

ക്രിസ്റ്റ്യാനോ ജനുവരിയിൽ ബാഴ്സയിലേക്ക്? ബാഴ്‌സ പ്രസിഡന്റുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട്‌…

ക്രിസ്റ്റ്യാനോ അന്യഗ്രഹത്തിൽ നിന്നുള്ളവനാണ്, റൊണാൾഡോയെ വാനോളം പ്രശംസിച്ച് ഇറ്റാലിയൻ സൂപ്പർ താരം ചിയേസ…