in

LOVELOVE

CR7-നൊപ്പം യുവന്റസ് മത്സരത്തിന് മുൻപേ 1-0 ന് വിജയിച്ചു തുടങ്ങുമായിരുന്നുവെന്ന് മുൻ റയൽ മാഡ്രിഡ്‌ താരം

എന്തായാലും രക്ഷകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് യുവന്റസ് നഷ്ടപ്പെടുത്തിയതെന്നും, അതുകൊണ്ട് തന്നെ യുവന്റസിന്റെ വീഴ്ചയിൽ താൻ അത്ഭുതപ്പെടുന്നില്ലെന്നുമാണ് മുൻ റയൽ-യുവന്റസ് താരമായ ഫാബിയോ കന്നവാരോ പറയുന്നത്

Hard schedule for Cristiano Ronaldo

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടിയിറക്കത്തോടെ ഇറ്റലിയിലെ ഏറ്റവും മികച്ച ടീമായ യുവന്റസ് തങ്ങളുടെ മോശം ഫോമിലേക്ക് വീഴുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, അവസാന പതിറ്റാണ്ടിലെ തന്നെ ഏറ്റവും മോശം മുന്നേറ്റ നിര റെക്കോർഡ് ആണ് നിലവിലെ യുവന്റസ് മുന്നേറ്റ നിര താരങ്ങൾക്ക് ഉള്ളത്,

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനു ശേഷം യുവന്റസ് വൈസ് പ്രസിഡന്റ്‌ ആയ പാവേൽ നെഡ്വേഡ് പറഞ്ഞത് തങ്ങൾക്ക് സീസണിൽ 30 ഗോളുകൾ സ്കോർ ചെയ്യുന്ന ഒരു മികച്ച കളിക്കാരനെ നഷ്ടപ്പെട്ടുവെന്നാണ്, തീർച്ചയായും യുവന്റസ് വൈസ് പ്രസിഡന്റിന്റെ വാക്കുകൾ നൂറു ശതമാനം സത്യമായിരിക്കുന്നു,

Hard schedule for Cristiano Ronaldo

എന്തായാലും രക്ഷകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് യുവന്റസ് നഷ്ടപ്പെടുത്തിയതെന്നും, അതുകൊണ്ട് തന്നെ യുവന്റസിന്റെ വീഴ്ചയിൽ താൻ അത്ഭുതപ്പെടുന്നില്ലെന്നുമാണ് മുൻ റയൽ-യുവന്റസ് താരമായ ഫാബിയോ കന്നവാരോ പറയുന്നത്.

“ഞാൻ യുവന്റസിന്റെ വീഴ്ചയിൽ ആശ്ചര്യപ്പെട്ടില്ല, ഇത് അനിവാര്യമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്, അവർക്ക് രക്ഷകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നഷ്ടപ്പെട്ടുവെന്ന കാര്യം മറക്കരുത്, ക്രിസ്റ്റ്യാനോക്കൊപ്പം യുവന്റസ് മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ എല്ലാ മത്സരങ്ങളും 1-0 എന്ന സ്കോറിന് വിജയിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്.” – കന്നവാരോ പറഞ്ഞു.

2018 മുതൽ 2021 വരെ യുവന്റസിന് വേണ്ടി കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറ്റാലിയൻ ടീമിന് വേണ്ടി 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ ഇറ്റലിയിലെ സാധ്യമായ എല്ലാ കൂട്ടായതും വ്യക്തിഗതമായതുമായ നേട്ടങ്ങൾ നേടാൻ അഞ്ച് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.

സ്‌പൈഡർ മാന്റെ ക്ഷണം നിരസിച്ചു, അവർക്ക് വേണ്ടി ഈ ജീവിതത്തിൽ കളിക്കാനില്ല എന്നും പിസ്ജി സൂപ്പർ താരം…

എല്ലാ കിരീടങ്ങളും നേടണം, പിസ്ജി കുടുംബം പോലെയാണെന്നും പിസ്ജി സൂപ്പർ താരം…