in

LOVELOVE OMGOMG CryCry

എല്ലാ കിരീടങ്ങളും നേടണം, പിസ്ജി കുടുംബം പോലെയാണെന്നും പിസ്ജി സൂപ്പർ താരം…

“ഞാൻ പിസ്ജി വിടാൻ മുൻപ് പറഞ്ഞിരുന്നുവെന്നത് സത്യസന്ധമായ കാര്യമാണ്, എന്റെ ഹൃദയത്തിലുള്ള കാര്യമാണ് ഞാൻ പറഞ്ഞത്, പക്ഷെ ഇപ്പോൾ പാരിസിലുള്ളതിൽ ഞാൻ സന്തോഷവാനാണ്, ഇതെന്റെ നഗരമാണ്, ഞാനൊരു ഫ്രഞ്ചുകാരനാണ്, എനിക്ക് ഈ സീസണിൽ സാധ്യമായ എല്ലാതും വിജയിക്കണം,”

PSG Trio

പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് യുവതാരമായ കയ്ലിയൻ എംബാപ്പയാണ് ഗ്ലോബ് സോക്കറിന്റെ 2021-ലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ദുബായിലെ അൽ വാസൽ പ്ലാസയിൽ നടന്ന ചടങ്ങിലാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്,

പുരസ്‌കാരം സ്വന്തമാക്കിയതിനു ശേഷം പിന്നീട് CNN -ന് എംബാപ്പെ ഒരു അഭിമുഖം നൽകിയിരുന്നു, ഈ സീസൺ അവസാനം വരെ പിസ്ജിക്കൊപ്പം തുടരുമെന്നാണ് എംബാപ്പെ അഭിമുഖത്തിൽ പറഞ്ഞത്, കൂടാതെ സീസണിലെ സാധ്യമായ എല്ലാ കിരീടങ്ങളും പിസ്ജിക്കൊപ്പം നേടണമെന്നും എംബാപ്പെ കൂട്ടിച്ചേർത്തു,

PSG Trio

“ചാമ്പ്യൻസ് ലീഗ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ് എന്നിവയെല്ലാം നേടിയെടുക്കാൻ വേണ്ടി ഞാൻ എനിക്ക് കഴിയുന്നതെല്ലാം നൽകും, ഒപ്പം ആരാധകർക്ക് സന്തോഷം നൽകാൻ കഴിയുന്നതും ഞാൻ നൽകാൻ ശ്രമിക്കും, കാരണം അവർ അത് അർഹിക്കുന്നുണ്ട്,”

“ഞാൻ പിസ്ജി വിടാൻ മുൻപ് പറഞ്ഞിരുന്നുവെന്നത് സത്യസന്ധമായ കാര്യമാണ്, എന്റെ ഹൃദയത്തിലുള്ള കാര്യമാണ് ഞാൻ പറഞ്ഞത്, പക്ഷെ ഇപ്പോൾ പാരിസിലുള്ളതിൽ ഞാൻ സന്തോഷവാനാണ്, ഇതെന്റെ നഗരമാണ്, ഞാനൊരു ഫ്രഞ്ചുകാരനാണ്, എനിക്ക് ഈ സീസണിൽ സാധ്യമായ എല്ലാതും വിജയിക്കണം,”

“പാരിസ് എന്റെ നഗരമാണ്, ഇവിടെയാണ് ഞാൻ ജനിച്ചത്, ഇവിടെയാണ് ഞാൻ വളർന്നത്. നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കളിക്കുന്നത് പോലെയാണ് പിസ്ജിക്ക് വേണ്ടി കളിക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത്.” – എംബാപ്പെ പറഞ്ഞു.

CR7-നൊപ്പം യുവന്റസ് മത്സരത്തിന് മുൻപേ 1-0 ന് വിജയിച്ചു തുടങ്ങുമായിരുന്നുവെന്ന് മുൻ റയൽ മാഡ്രിഡ്‌ താരം

ക്രിസ്മസ് ദിനത്തിൽ അൾജീരിയൻ ഫുട്ബോൾ താരം, കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു