in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല; ലക്ഷ്യം വിജയിച്ചു

യുവതാരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രത്യേക മിടുക്ക് ബ്ലാസ്റ്റേഴ്സിനുണ്ട്. വിബിൻ, അസ്ഹർ, അയ്മൻ, സച്ചിൻ സുരേഷ് തുടങ്ങിയവരൊക്കെ ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിലൂടെ ലഭിച്ച താരങ്ങളാണ്. എന്നാൽ ഇഷാൻ പണ്ഡിത, സഹൽ അബ്ദുൽ സമദ്, മഹേഷ് സിങ് തുടങ്ങിവരൊക്കെ ഈ മേഖലയിൽ ബ്ലാസ്റ്റേഴ്സിന്റെ പോരായ്മകളുമാണ്.

യുവതാരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രത്യേക മിടുക്ക് ബ്ലാസ്റ്റേഴ്സിനുണ്ട്. വിബിൻ, അസ്ഹർ, അയ്മൻ, സച്ചിൻ സുരേഷ് തുടങ്ങിയവരൊക്കെ ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിലൂടെ ലഭിച്ച താരങ്ങളാണ്. എന്നാൽ ഇഷാൻ പണ്ഡിത, സഹൽ അബ്ദുൽ സമദ്, മഹേഷ് സിങ് തുടങ്ങിവരൊക്കെ ഈ മേഖലയിൽ ബ്ലാസ്റ്റേഴ്സിന്റെ പോരായ്മകളുമാണ്.

എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ചില യുവതാരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് കൈകൊണ്ട തീരുമാനങ്ങൾ വിജയകരമായി എന്ന് വ്യക്തമാക്കുന്ന ചില കണക്കുകൾ കൂടി പുറത്ത് വന്നിട്ടുണ്ട്, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ച് താരങ്ങളെയാണ് മറ്റു ക്ലബ്ബുകളിലേക്ക് ലോണിൽ അയച്ചത്. ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡിൽ അവസരം കുറയുമെന്ന് കണ്ട് യുവതാരങ്ങൾക്ക് കൂടുതൽ മത്സര പരിചയം ലഭിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് അഞ്ച് താരങ്ങളെ ലോണിൽ അയച്ചത്. ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടൽ പോലെ ലോണിൽ അയച്ച താരങ്ങളും മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി സീനിയർ സ്‌ക്വാഡിൽ പ്രൊമോഷൻ കൊടുക്കാതെ മൊഹമ്മദൻസ് എസ്സിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ച ബികാഷ് സിങ് മികച്ച പ്രകടനം നടത്തി മൊഹമ്മദൻസിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു. 22 മത്സരങ്ങളിൽ രണ്ട് ഗോളും 3 അസിസ്റ്റുമാണ് നേടിയത്.

ഇന്റർ കാശിയിലേക്ക് ലോണിൽ അയച്ച മലയാളി മുന്നേറ്റ താരം മുഹമ്മദ് അജ്‌സലിന് ഇന്റർ കാശിയിൽ വലിയ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും 22 മത്സരങ്ങളിൽ നിന്നും 334 മിനുട്ട് പ്ലെയിങ് ടൈം കിട്ടിയ താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ചിലപ്പോൾ അജ്‌സലിന് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡിൽ അവസരം ലഭിച്ചേക്കും.

ബ്ലാസ്റ്റേഴ്‌സ് ഗോകുലം കേരളയ്ക്ക് ലോണിൽ അയച്ച മറ്റൊരു മലയാളി പ്രതിരോധ താരം മുഹമ്മദ് ഷഹീഫും ഗോകുലം നിരയിൽ മികച്ച പ്രകടനം നടത്തി. ഇന്റർ കാശിയിലേക്ക് ലോണിൽ അയച്ച ബിജോയ് വർഗീസും മെച്ചപ്പെട്ട പ്രകടനം നടത്തി.

ബ്ലാസ്റ്റേഴ്സ് പൂട്ടേണ്ടി വരുമോ;ക്ലബ് ലൈസൻസ് മുടക്കിയത് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ🥲

സഞ്ജുവിന് ആശ്വാസ വാർത്ത; തൽകാലം ആശ്വസിക്കാം…