in

LOVELOVE OMGOMG LOLLOL CryCry AngryAngry

കേറി വാടാ മക്കളെ, ടീമിൻറെ ഭാഗമാകാൻ ബ്ലാസ്റ്റേഴ്സ് വിളിക്കുന്നു…

കേറി വാടാ മക്കളെ… ടീമിൻറെ ഭാഗമാകാൻ ബ്ലാസ്റ്റേഴ്സ് വിളിക്കുന്നു, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യൂത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാം ആയ യങ് ബ്ലാസ്റ്റേഴ്സും സ്പോര്‍ട്ഹുഡ് അക്കാദമിയും ഫുട്ബോള്‍ സമ്മര്‍ ക്യാമ്പിനായി ഒരുമിക്കുന്നു

കൊച്ചി, ഏപ്രില്‍ 2, 2022: ഫുട്ബോളിലെ പുതുതലമുറയ്ക്കായി യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമി ഫുട്ബോള്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 ഏപ്രില്‍ 4ന് ആരംഭിക്കുന്ന സമ്മര്‍ ക്യാമ്പില്‍ 4 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 60-ലധികം കേന്ദ്രങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ വേനല്‍ക്കാല ക്യാമ്പുകളില്‍ ഒന്നാണിത്. യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അക്കാദമിയിലെ ഫുട്ബോള്‍ കോഴ്സുകളെക്കുറിച്ച് അറിയാനും ക്യാമ്പിലൂടെ കഴിയും. പ്രതിഭാശാലികളായ കുട്ടികളെ സ്‌കൗട്ട് ചെയ്ത് ഓരോ ജില്ലയിലെയും മികച്ച കേന്ദ്രങ്ങളില്‍ എത്തിക്കുകയും സൗജന്യമായി പരിശീലനം നല്‍കുകയും ചെയ്യും. ഫുട്ബോളിലെ വലിയ ലക്ഷ്യങ്ങള്‍ പിന്തുടരുന്നവര്‍ക്കുള്ള ചവിട്ടുപടികൂടിയാണിത്.

കുട്ടികളുടെ താല്‍പര്യത്തിനും അഭിരുചിക്കും അനുസരിച്ച് അവരുടെ മാതാപിതാക്കള്‍ക്ക് മുന്നില്‍ രണ്ട് വ്യത്യസ്ത പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആദ്യത്തേത് 1999 രൂപയ്ക്ക് 4-ആഴ്ച ദൈര്‍ഘ്യമുള്ളത്. രണ്ടാമത്തേ് 2999 രൂപയ്ക്ക് 6-ആഴ്ച ദൈര്‍ഘ്യമുള്ളതും. ക്യാമ്പ് ആഴ്ചയില്‍ നാല് ദിവസങ്ങളിലായിരിക്കും, രാവിലെയോ വൈകുന്നേരമോ ഒരു മണിക്കൂര്‍ ക്ലാസുകള്‍. എല്ലാ പ്രായത്തിലുമുള്ള കുട്ടികളെയും അവരുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രായവും കഴിവും അനുസരിച്ചായിരിക്കും ബാച്ചുകളായി തരംതിരിക്കുക. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കോച്ചിങ് നിലവാരത്തില്‍ പരിശീലനം നേടിയ അംഗീകൃത പരിശീലകരാണ് വേനല്‍ക്കാല പരിശീലന ക്യാമ്പ് നിയന്ത്രിക്കുന്നത്.

”കോവിഡ്-19 കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, കേരള ബ്ലാസ്റ്റേഴ്സും സ്പോര്‍ട്ഹുഡും 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തിലെ പ്രതിഭാധനരായ കുട്ടികള്‍ക്കായി ഫുട്ബോള്‍ സമ്മര്‍ ക്യാമ്പുകള്‍ നടത്തുന്നു. യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമി നല്‍കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ പരിശീലനമാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളായ യുവതാരങ്ങള്‍ക്ക് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. കേരളത്തില്‍ 60-ലധികം കേന്ദ്രങ്ങളുണ്ട്. അതിനാല്‍ ഒരുപാട് കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നു. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് അവരുടെ വീടുകള്‍ക്ക് അടുത്തുള്ള ക്യാമ്പുകളില്‍ എത്തിച്ചേരാനും സാധിക്കും സ്പോര്‍ട്ഹുഡിന്റെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അരുണ്‍ വി നായര്‍ പറയുന്നു.
”ഫുട്‌ബോള്‍ സമ്മര്‍ ക്യാമ്പ് ഒരു ബഹുമുഖ സാമൂഹിക, വിദ്യാഭ്യാസ, കായിക പദ്ധതിയാണ്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭകളുമായി വീണ്ടും ഇടപഴകാനുള്ള അവസരമുണ്ടാക്കുന്നു പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ഉത്തരാവാദിത്തത്തെക്കുറിച്ച് ഇതിലൂടെ പഠിക്കാന്‍ കഴിയും. മറ്റൊരു രീതിയില്‍ ക്യാമ്പിലൂടെ സാമൂഹിക കഴിവുകള്‍ വികസിപ്പിക്കാനും സാധിക്കുന്നു.

ഫുട്ബോള്‍ പ്രതിഭകളുടെ കഴിവുകളെ യോഗ്യരായ പരിശീലകരെ കൊണ്ട് മെച്ചപ്പെടുത്താന്‍ കഴിയും എന്നതാണ് ക്യാമ്പിന്റെ പ്രധാന നേട്ടം. ക്യാമ്പില്‍ പങ്കെടുക്കുക വഴി പ്രൊഫഷണല്‍ രീതിയുമായി പരിചയപ്പെടാനുള്ള അവസരം കൂടിയാണ് ലഭിക്കുക. സംസ്ഥാനത്തുടനീളമുള്ള കേന്ദ്രങ്ങളില്‍ ചേരുന്നതിലൂടെ മികച്ച കളിക്കാര്‍ക്ക് ക്ലബ്ബിന്റെ പരിശീലന പിരമിഡിന്റെ അടിത്തറയാകാനുള്ള അവസരം ലഭിക്കും’ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യൂത്ത് ഡെവലപ്മെന്റ് മേധാവി ടോമാസ് ടോര്‍സ് പറയുന്നു.

ക്യാമ്പില്‍ ചേരുന്നതിന് ബന്ധപ്പെടുക: 8448449224, അല്ലെങ്കില്‍ http://www.sporthood.in/ybsa സന്ദര്‍ശിക്കാം

സഞ്ജുവിന്റെ രാജസ്ഥാൻ മുന്നേറുകയാണ്

നെയ്മറും റൊണാൾഡോയും ലോകകപ്പിൽ നേർക്കുനേർ ഏറ്റുമുട്ടാൻ സാധ്യതയൊരുങ്ങുന്നു..