in

CryCry LOLLOL OMGOMG LOVELOVE AngryAngry

വാഗ്ദാനങ്ങൾ പാലിക്കാതെ വന്നാൽ വിശ്വാസം നഷ്ടപ്പെടും: അൽവാരോ വാസ്ക്വസ്…

അടുത്ത സീസണിൽ ആരാധകർക്ക് വേണ്ടി കൊച്ചിയിൽ ഗോൾ നേടിയ ശേഷം ആഘോഷിക്കുമെന്ന് സ്പാനിഷ് താരം പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിൽ നിന്നും പുറത്തുവന്നിരിക്കുന്ന ഈ വാക്കുകൾ ആരാധകരെ വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കഴിഞ്ഞേ കുറെ ദിവസങ്ങളായി തേടുന്ന വാർത്ത അൽവരോ വാസ്ക്‌സിനെ പറ്റിയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് മായുള്ള കരാർ കാലാവധി തീർന്ന ഉടനെ തന്നെ അദ്ദേഹം തന്നെ ഇൻസ്റ്റഗ്രാം പയോഗിക്കുന്ന കേരളബ്ലാസ്റ്റേഴ്സ് എന്നത് നീക്കം ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിങ്‌ ഗിജോണിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.33.33 മില്യൺ ഇന്ത്യൻ രൂപയാണ്.

ബ്ലാസ്റ്റേഴ്സുമായുള്ള കരാർ തീർന്നതിനു പിന്നാലെ സ്പാനിഷ് താരത്തിന് ഓഫറുകളുടെ പെരുമഴയാണ്, അമേരിക്കൻ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ക്ലബ്ബുകളും ചൈനീസ് ലീഗ് ക്ലബ്ബുകളും അതിനു പുറമെ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മറ്റു ക്ലബ്ബുകളും താരത്തിനു വേണ്ടി വല വിരിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് ആരാധകർ താരത്തിനെ വളരെയധികം വിശ്വസിക്കുന്നുണ്ട്. അടുത്ത സീസണിൽ ആരാധകർക്ക് വേണ്ടി കൊച്ചിയിൽ ഗോൾ നേടിയ ശേഷം ആഘോഷിക്കുമെന്ന് സ്പാനിഷ് താരം പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിൽ നിന്നും പുറത്തുവന്നിരിക്കുന്ന ഈ വാക്കുകൾ ആരാധകരെ വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്.

തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അദ്ദേഹം വാഗ്ദാനങ്ങൾ കാത്തുസൂക്ഷിക്കണം എന്നും അങ്ങനെ ചെയ്യാത്ത പക്ഷം മറ്റുള്ളവരുടെ വിശ്വാസം തന്നെ തകരുമെന്നാണ് കുറച്ചിരിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്നു കേരള ബ്ലാസ്റ്റേഴ്സ് എന്ന് നീക്കം ചെയ്തതുമായി ഇതിനെ ബന്ധപ്പെടുത്തി പലരും പല ആശങ്കകളും പങ്കുവെക്കുന്നുണ്ട്.

അദ്ദേഹത്തിൽ പ്രത്യേകമായി ഒന്നും കാണുന്നില്ലെന്ന് അക്തർ..

നെയ്മറെ ഒഴിവാക്കണമെന്ന് PSG കാരണമായി ചൂണ്ടിക്കാട്ടുന്നതിതാണ്, എങ്കിലും ഒരു വെല്ലുവിളി ബാക്കി