സന്തോഷത്തിൻറെയും സ്വാതന്ത്ര്യത്തിന്റെയും ആഘോഷങ്ങളുടെയും നഗരമാണ് പാരീസ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പുണ്യഭൂമി. അതിനെല്ലാം ഉപരിയായി ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന യൂറോപ്യൻ നഗരം. അങ്ങനെ അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് പാരീസ് എന്ന നഗരത്തിന്.
ലോകത്തിനെ മുഴുവൻ പ്രചോദിപ്പിച്ചത് കൊണ്ട് വിപ്ലവങ്ങളുടെ മാതാവ് എന്ന വിളിപ്പേര് വീണ് ഫ്രഞ്ച് വിപ്ലവത്തിന് ജന്മംനൽകിയ വിപ്ലവ ഭൂമികൂടിയാണ് പാരീസ്. ഒരു വർഷം ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശനത്തിനെത്തുന്ന ഐഫൽ ഗോപുരം പാരീസ് നഗരത്തിന്റെ അഭിമാനസ്തംഭം ആണ്.
ഇന്ന് പാരീസ് ഫുട്ബോൾ ലോകത്തിൻറെ ശ്രദ്ധാകേന്ദ്രം കൂടിയാണ്. പാരീസ് സെൻറ് ജർമൻ എന്ന ഫുട്ബോൾ ക്ലബ്ബ് ലോകത്തിലെ എണ്ണംപറഞ്ഞ നിരവധി താരങ്ങളെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത് കൊണ്ട് ഇപ്പോൾ പാരീസ് ഓരോ ദിവസവും വാർത്തകളിൽ നിറയുന്നത് ഈ ക്ലബ്ബിനെ പറ്റിയാണ്. അർജൻറീന താരം ലയണൽ മെസ്സി കൂടിയെത്തിയതോടെ ഇതിൻറെ തോത് വർധിച്ചു.
ഈഫൽ ടവർ മാത്രമല്ല ലയണൽ മെസ്സി കൂടിയാണ് പാരീസിലെ ശ്രദ്ധാകേന്ദ്രം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു ചിത്രം അതാണ് തെളിയിക്കുന്നത്. ചികിത്സാർത്ഥം മാഡ്രിഡിൽ എന്ന് വിശ്വസിക്കപ്പെടുന്ന ലയണൽ മെസ്സി ഈഫൽ ഗോപുരത്തിൽ പശ്ചാത്തലത്തിൽ തൻറെ കാമുകിയെ ചുംബിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു ആ ചിത്രം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.
നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകൾ പങ്കുവെച്ച ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ഹോട്ട് ടോപ്പിക്ക് ആണ്. അതേ പാരീസിലെ ശ്രദ്ധാകേന്ദ്രം ഈഫൽ ടവർ മാത്രമല്ല ഇപ്പോൾ അത് ലയണൽ മെസ്സി കൂടിയാണ്