in

LOVELOVE LOLLOL CryCry OMGOMG AngryAngry

ക്രിസ്റ്റ്യാനോയും ഓലേക്കെതിരേ, VDB യോട് സഹതാപം, യുണൈറ്റഡിൽ ഓലേക്കെതിരെ പടയൊരുക്കം…

ടീമിൻറെ ക്വാളിറ്റി നഷ്ടപ്പെടുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇപ്പോൾ അമർഷമുണ്ട്. ഡച്ചു യുവതാരം ഡോണി വാൻ ഡിബിക്കിന് അവസരങ്ങൾ നൽകാത്തത് ടീമിലെ പല താരങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. താരത്തിന് തുടർച്ചയായി ടീമിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നതുകൊണ്ട് സീനിയർ താരങ്ങൾക്ക് പലർക്കും അദ്ദേഹത്തിനോട് സഹതാപമുണ്ട്. താരങ്ങൾ ഒന്നടങ്കം എതിരായതുകൊണ്ട് ഇനി അദ്ദേഹത്തിന്[ഓലേ] അധികകാലം യുണൈറ്റഡ് പരിശീലക സ്ഥാനത്ത് പിടിച്ചുനിൽക്കാൻ കഴിയില്ല…

United revolt against ole

കാലങ്ങൾക്കുശേഷം ഏറെ പ്രതീക്ഷകളുമായി ആയിരുന്നു ഓരോ മഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ഈ സീസണിനെ വരവേറ്റത്. സമീപകാല ചരിത്രത്തിൽ ഒന്നും ഇല്ലാത്തവിധം മികച്ച സൈനീങ്ങുകൾ നടത്തിക്കൊണ്ട് മാനേജ്മെൻറ് അവരെ ഞെട്ടിച്ചു. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്ത് ആയിരുന്നു. കൂടുതൽ തകർച്ചയിലേക്ക് വീഴുകയായിരുന്നു ചെകുത്താൻമാർ.

കഴിഞ്ഞ സീസണിലെ രണ്ടാം പകുതിയിൽ അവിശ്വസനീയമായ ഒരു കുതിപ്പ് തന്നെയായിരുന്നു ഓൾഡ് ട്രാഫോഡിലെ ചുവന്ന ചെകുത്താൻമാർ നടത്തിയത്. ഈ സീസണിന്റെ തുടക്കത്തിൽ നിരവധി മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കുവാൻ യുണൈറ്റഡ് മാനേജ്മെന്റിന് കഴിഞ്ഞു എന്നത് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു ഘടകമായിരുന്നു.

United revolt against ole

മുൻ യുനൈറ്റഡ് താരം കൂടിയായ പരിശീലകൻ സോൾഷ്യറിൽ ആരാധകർക്ക് അത്രയേറെ വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ കളിക്കളത്തിൽ പുതുതായി ഒരു തന്ത്രവും അദ്ദേഹത്തിന് ഇതുവരെയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു പരിധിവരെയെങ്കിലും മികച്ചത് എന്ന് പറയുന്ന തരത്തിൽ ഒരു സ്ക്വാഡ് റൊട്ടേഷൻ അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല.

പൊതുവേ പരിശീലകരുടെ കൂടെ കട്ടക്ക് നിൽക്കുന്ന താരങ്ങൾ ഇപ്പോൾ എതിർത്തു തുടങ്ങിയിരിക്കുന്നു എന്നാണ് കിട്ടുന്ന വിവരങ്ങൾ. യുവതാരങ്ങൾക്ക് ആർക്കും തന്നെ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ആദ്യത്തെ വിമർശനം.

ടീമിൻറെ ക്വാളിറ്റി നഷ്ടപ്പെടുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇപ്പോൾ അമർഷമുണ്ട്. ഡച്ചു യുവതാരം ഡോണി വാൻ ഡിബിക്കിന് അവസരങ്ങൾ നൽകാത്തത് ടീമിലെ പല താരങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. താരത്തിന് തുടർച്ചയായി ടീമിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നതുകൊണ്ട് സീനിയർ താരങ്ങൾക്ക് പലർക്കും അദ്ദേഹത്തിനോട് സഹതാപമുണ്ട്. താരങ്ങൾ ഒന്നടങ്കം എതിരായതുകൊണ്ട് ഇനി അദ്ദേഹത്തിന്[ഓലേ] അധികകാലം യുണൈറ്റഡ് പരിശീലക സ്ഥാനത്ത് പിടിച്ചുനിൽക്കാൻ കഴിയില്ല…

ഈഫൽ ടവർ പശ്ചാത്തലത്തിൽ മെസ്സിയുടെ ചുംബനം വൈറലാകുന്നു…

ക്രിസ്റ്റ്യാനോയും സലാഹും ഏകദേശം ഒരേ നിലവാരത്തിലാണെന്ന് പോർച്ചുഗീസ് താരം…