in ,

LOVELOVE

ക്രിസ്റ്റ്യാനോയും സലാഹും ഏകദേശം ഒരേ നിലവാരത്തിലാണെന്ന് പോർച്ചുഗീസ് താരം…

ഒരുപാട് വർഷങ്ങളായി ഫുട്ബോൾ സാമ്രാജ്യം അടക്കിഭരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവാരത്തിനടുത്ത് നിലവിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഈജിപ്ഷൻ മജിഷ്യൻ മുഹമ്മദ്‌ സലാക്ക് കഴിയുന്നുണ്ടെന്നാണ് ലീവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയഗോ ജോട്ട പറയുന്നത്.

Cristiano Ronaldo vs Mohamed Salah

സീസണിൽ മിന്നുംഫോമിൽ കളിക്കുന്ന ലിവർപൂളിന്റെ മുഹമ്മദ് സലാ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവാരത്തിലേക്ക് എത്തുന്നുവെന്ന് ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട.

സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയ സലാ ലിവർപൂളിന്റെ ചാർട്ടുകളിൽ ഒന്നാമതെത്തിയിട്ടുണ്ട്, കൂടാതെ ആറ് ഗോളുകൾക്ക് വഴിയൊരുക്കി അവരുടെ മുൻനിര അസിസ്റ്റ് മേക്കർ കൂടിയാണ് സലാ .

അദ്ദേഹത്തിന്റെ മിന്നുന്ന ഫോം പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിലേക്ക് ജർഗൻ ക്ലോപ്പിന്റെ ലിവർപൂൾ ടീമിനെ ഉയർത്തുകയും രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ശേഷിക്കെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടങ്ങളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട് .

Cristiano Ronaldo vs Mohamed Salah

ഈ സീസണിൽ സലാ സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് ജോട്ട സ്കൈ സ്പോർട്സിനോട് പറഞ്ഞത് ഇങ്ങനെയാണ് : “ഒരു മികച്ച കളിക്കാരൻ, ലോകോത്തര നിലവാരമുണ്ട് . ഈ സീസണിൽ അദ്ദേഹം തന്റെ ടെക്നിക് ലോകത്തിന് മുന്നിൽ കാണിക്കുകയാണ്.

” സലാ വിനോദത്തിനായി ഗോളുകൾ നേടുന്നു. മികച്ച ഗോളുകൾ , വ്യക്തിഗത ഗോളുകൾ…. ഞങ്ങൾക്ക് ഇത് സഹായകരമാണ്, കാരണം ഞങ്ങൾക്ക് കളിയുടെ വിധി തീരുമാനിക്കാൻ കഴിയുന്ന ഒരാൾ മൈതാനത്തുണ്ട്. എതിരാളികളാണെങ്കിൽ, അവർ വളരെയധികം ശ്രദ്ധിക്കണമെന്ന് അവർക്കറിയാം, അവർ വിട്ടുപോയ സ്‌പൈസുകൾ ഞങ്ങൾക്ക് എടുക്കാം കാരണം സലായെക്കുറിച്ച് അവർ വേവലാതിപ്പെടുന്നു.”

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള മത്സരാർത്ഥികളിൽ ഉൾപ്പെട്ട ഈജിപ്ഷ്യൻ താരത്തിനൊപ്പം കളിക്കളത്തിലിറങ്ങുമ്പോൾ തനിക്ക് വിസ്മയം അനുഭവപ്പെടുന്നുവെന്ന് ജോട്ട സമ്മതിക്കുന്നു.

പോർച്ചുഗലിനായി റൊണാൾഡോയ്‌ക്കൊപ്പം കളിച്ചപ്പോൾ സമാനമായ ഒരു തോന്നൽ തനിക്ക് ആദ്യമായി അനുഭവപ്പെട്ടതായി ജോട്ട പറയുന്നു . രണ്ട് കളിക്കാരെയും അടുത്ത് കണ്ടതിനാൽ, കഴിവിന്റെയും പ്രകടന നിലവാരത്തിന്റെയും കാര്യത്തിൽ ഇരുവരും ഏതാണ്ട് തുല്യനിലയിലാണെന്നാണ് 24-കാരനായ ജോട്ട പറയുന്നത് .

“ഞാൻ റൊണാൾഡോയ്‌ക്കൊപ്പം ദേശീയ ടീമിനായി കളിച്ചപ്പോൾ എനിക്ക് ആ ആദ്യ വികാരം ഉണ്ടായിരുന്നു, റൊണാൾഡോ വളരെക്കാലമായി അത് ചെയ്യുന്നുണ്ടെങ്കിലും സലാ അതേ നിലവാരത്തിലേക്ക് ഉയരാൻ കഴിയുമെന്ന് ഞാൻ കരുതുന്നു . അവർ കളിക്കളത്തിലായിരിക്കുമ്പോൾ അവർ അപകടകാരികളാണ്, എപ്പോൾ വേണമെങ്കിലും സ്‌കോർ ചെയ്യാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉപയോഗപ്രദമാണ്, കാരണം എനിക്ക് അവരെ കാണാനും പഠിക്കാനും കഴിയും. “

ഒരുപാട് വർഷങ്ങളായി ഫുട്ബോൾ സാമ്രാജ്യം അടക്കിഭരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവാരത്തിനടുത്ത് നിലവിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഈജിപ്ഷൻ മജിഷ്യൻ മുഹമ്മദ്‌ സലാക്ക് കഴിയുന്നുണ്ടെന്നാണ് ലീവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയഗോ ജോട്ട പറയുന്നത്.

ക്രിസ്റ്റ്യാനോയും ഓലേക്കെതിരേ, VDB യോട് സഹതാപം, യുണൈറ്റഡിൽ ഓലേക്കെതിരെ പടയൊരുക്കം…

ബാഴ്‍സയെ ബാധിച്ച മെസ്സി സിൻഡ്രോം എന്ന രോഗം സാവി അവസാനിപ്പിക്കുമെന്ന് മുൻ ബാഴ്സലോണ താരം…