in ,

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത ഗുജറാത്ത്‌ പോരാട്ടം..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് ഗുജറാത്ത്‌ ടൈറ്റൻസ്‌ പോരാട്ടം. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരകെ പിടിക്കാനാണ് ഗുജറാത്ത്‌ ഇറങ്ങുന്നത്. മറുവശത്ത്‌ ഇന്നത്തെ മത്സരം ജയിച്ചു ഐ പി എല്ലിലേക്കുള്ള ശക്തമായ തിരിച്ചു വരവാണ് കൊൽക്കത്ത ലക്ഷ്യമിടുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക്‌.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് ഗുജറാത്ത്‌ ടൈറ്റൻസ്‌ പോരാട്ടം. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരകെ പിടിക്കാനാണ് ഗുജറാത്ത്‌ ഇറങ്ങുന്നത്. മറുവശത്ത്‌ ഇന്നത്തെ മത്സരം ജയിച്ചു ഐ പി എല്ലിലേക്കുള്ള ശക്തമായ തിരിച്ചു വരവാണ് കൊൽക്കത്ത ലക്ഷ്യമിടുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക്‌.

താരലേലത്തിന് ശേഷം ഏറ്റവും മോശം ടീമുകളിൽ ഒന്നാകുമെന്ന് കരുതിയിരുന്ന ഗുജറാത്ത്‌ അസാമാന്യ പ്രകടനമാണ് കാഴ്ച വെക്കുന്നത്. കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ടീം വിജയിച്ചു.ഈ അഞ്ചു കളികളിലും വിത്യാസത താരങ്ങളാണ് “മാൻ ഓഫ് ദി മാച്ച് ” പുരസ്കാരത്തിന് അർഹനായത് എന്നൊള്ളത് ഗുജറാത്തിന്റെ കരുത്ത് കാണിക്കുന്ന സംഗതിയാണ്. ടോപ് ത്രീ യിൽ ഗിൽ ഒഴികെ ആരും റൺസ് കണ്ടെത്താത്ത മാത്രമാണ് ഗുജറാത്തിന്റെ ഒരേ ഒരു തലവേദന.

മറുവശത്ത്‌ മൂന്നു തുടർ തോൽവികളിക്ക് ശേഷമാണ് ശ്രെയസ് അയ്യർ നയിക്കുന്ന കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ എത്തുന്നത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 200 ലതികം റൺസ് വിട്ട് കൊടുത്ത ബൗളിംഗ് നിരയാണ് അയ്യറിന് തലവേദന. കമ്മിൻസ് 10 ന്ന് മേലെ ഇക്കോണമി നിരക്കിലാണ് പന്ത് എറിയുന്നത്. വരുൺ ചക്രവർത്തി തന്റെ ഫോമിന്റെ നിഴലിൽ മാത്രമാണ്.എന്തായാലും ഈ പ്രശ്നങൾ പരിഹരിക്കാതെ കൊൽക്കത്തക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.

കൊൽക്കത്ത നിരയിൽ മാറ്റങ്ങൾക്ക്‌ ഒന്നും സാധ്യതയില്ല.ഗുജറാത്ത്‌ നിരയിൽ ക്യാപ്റ്റൻ ഹാർദിക് തിരിച്ചെത്തിയേക്കും. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഗുജറാത്ത് ടൈറ്റൻസ്: 1 ശുഭ്മാൻ ഗിൽ, 2 മാത്യു വെയ്ഡ് (വിക്കറ്റ്), 3 വിജയ് ശങ്കർ / സായ് സുദർശൻ, 4 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 5 ഡേവിഡ് മില്ലർ, 6 അഭിനവ് മനോഹർ, 7 രാഹുൽ ടെവാതിയ, 8 റാഷിദ് ഖാൻ, 9 ലോക്കി ഫെർഗൂസൺ, 10 മുഹമ്മദ് ഷമി, 11 യഷ് ദയാൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 1 ആരോൺ ഫിഞ്ച്, 2 വെങ്കിടേഷ് അയ്യർ, 3 ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), 4 നിതീഷ് റാണ, 5 ഷെൽഡൺ ജാക്‌സൺ (വിക്കറ്റ്), 6 ആന്ദ്രെ റസൽ, 7 സുനിൽ നരെയ്ൻ, 8 പാറ്റ് കമ്മിൻസ്, 9 ശിവം മാവി, 10 ഉമേഷ് യാദവ്. 11 വരുൺ ചക്രവർത്തി

ഡെവലപ്മെന്റ് ലീഗിൽ കൊമ്പന്മാരുടെ ആറാട്ട് ചെന്നൈയെയും ചവിട്ടി മെതിച്ചു….

ഫുട്ബോൾ ആരാധകർക്ക് നിരാശ അർജന്റീനക്ക് ബ്രസീലുമായി കളിക്കേണ്ട