in

LOVELOVE

ഫുട്ബോൾ ആരാധകർക്ക് നിരാശ അർജന്റീനക്ക് ബ്രസീലുമായി കളിക്കേണ്ട

ലോകകപ്പിനു മുൻപ് മെക്‌സിക്കോയുമായി അർജന്റീന ഒരു മത്സരം പദ്ധതിയിട്ടെങ്കിലും ലോകകപ്പിൽ ഇരുവരും ഒരേ ഗ്രൂപ്പിൽ ആയതിനാൽ അത് നടക്കാൻ സാധ്യതയില്ല. അതിനു പകരം ഒരു ലാറ്റിനമേരിക്കൻ ടീമുമായി സൗഹൃദമത്സരം കളിക്കാൻ അർജന്റീന ആലോചിക്കുന്നുണ്ട്. അതിനു ശേഷം ഒരു അറബ് രാജ്യവുമായും അർജന്റീന കളിച്ചേക്കുമെങ്കിലും നിലവിൽ അക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

Messi and Neymar

ബ്രസീലും അർജന്റീനയും തമ്മിൽ ഖത്തർ ലോകകപ്പിനു മുൻപ് നടത്താൻ തീരുമാനിച്ചിരുന്ന മത്സരം ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് മൈതാനത്തു വെച്ചു ജൂൺ പതിനൊന്നിന് നടക്കാനിരുന്ന മത്സരമാണ് ഒഴിവാക്കാൻ സാധ്യതയുള്ളത്. അതേസമയം ബ്രസീലും അർജന്റീനയും തമ്മിൽ നടക്കാൻ ബാക്കിയുള്ള ലോകകപ്പ് യോഗ്യത മത്സരം സെപ്‌തംബറിൽ നടക്കും.

Messi and Neymar

ലോകകപ്പിനു മുൻപ് അർജന്റീന നിരവധി മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇറ്റലിക്കെതിരായ കോപ്പ-യൂറോ ജേതാക്കൾ തമ്മിലുള്ള പോരാട്ടം ജൂൺ ഒന്നിനു വെംബ്ലിയിൽ വെച്ചു നടക്കും. അതിനു പുറമെ ഇസ്രയേലിനെതിരെയും അർജന്റീന കളിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ ബ്രസീലുമായി ഓസ്‌ട്രേലിയയിൽ മത്സരം നടത്താൻ ആലോചിച്ചതെങ്കിലും ക്ലബ് സീസൺ കഴിഞ്ഞ് കളിക്കാരുടെ വിശ്രമസമയത്തുള്ള ആ മത്സരം നടത്തുന്ന കാര്യത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന് എതിരഭിപ്രായമുണ്ട്. ചിലപ്പോൾ ഓസ്‌ട്രേലിയക്ക് പുറത്ത് ഈ മത്സരം നടന്നേക്കാം

കൂടുതൽ ഫുട്ബോൾ വാർത്തകൾ ആദ്യം അറിയുവാൻ ഈ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

https://youtube.com/c/SpoilerTalks

അതേസമയം കഴിഞ്ഞ സെപ്‌തംബറിൽ വിവാദമായി നിർത്തിവെച്ച ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിന്റെ വേദിയും തീയതിയും തീരുമാനിച്ചിട്ടുണ്ട്. മത്സരം സെപ്‌തംബർ 22നു ബ്രസീലിൽ വെച്ചു നടക്കുമെന്ന് ഫിഫ സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കൻ ടീമുകളുടെ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ പൂർത്തിയാകാൻ ബാക്കിയുള്ള ഒരേയൊരു മത്സരമാണിത്.

ലോകകപ്പിനു മുൻപ് മെക്‌സിക്കോയുമായി അർജന്റീന ഒരു മത്സരം പദ്ധതിയിട്ടെങ്കിലും ലോകകപ്പിൽ ഇരുവരും ഒരേ ഗ്രൂപ്പിൽ ആയതിനാൽ അത് നടക്കാൻ സാധ്യതയില്ല. അതിനു പകരം ഒരു ലാറ്റിനമേരിക്കൻ ടീമുമായി സൗഹൃദമത്സരം കളിക്കാൻ അർജന്റീന ആലോചിക്കുന്നുണ്ട്. അതിനു ശേഷം ഒരു അറബ് രാജ്യവുമായും അർജന്റീന കളിച്ചേക്കുമെങ്കിലും നിലവിൽ അക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത ഗുജറാത്ത്‌ പോരാട്ടം..

സൂപ്പർതാരത്തിനെ PSG ഒഴിവാക്കുന്നു പകരക്കാരന് വേണ്ടി അന്വേഷണം ആരംഭിച്ചു