in

OMGOMG LOVELOVE

സൂപ്പർതാരത്തിനെ PSG ഒഴിവാക്കുന്നു പകരക്കാരന് വേണ്ടി അന്വേഷണം ആരംഭിച്ചു

ഈ സീസൺ ഭൂരിഭാഗവും നഷ്‌ടമായ സെർജിയോ റാമോസിന് പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ലോകകപ്പിനു മുൻപ് തന്റെ മികച്ച പ്രകടനത്തിലേക്ക് തിരിച്ചു വന്നില്ലെങ്കിൽ സ്പെയിൻ ദേശീയ ടീമിലെ സ്ഥാനവും റാമോസിന് നഷ്‌ടമാകും. പരിക്കു മൂലം കഴിഞ്ഞ സീസണിൽ നടന്ന യൂറോ കപ്പ് താരത്തിന് നഷ്‌ടമായിരുന്നു.

PSG Stars

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചാണ് പിഎസ്‌ജി റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും നായകന്മാരായിരുന്ന സെർജിയോ റാമോസിനെയും തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാൽ ഈ രണ്ടു താരങ്ങൾക്കും സ്പെയിൻ വിട്ട് ഫ്രാൻസിൽ എത്തിയതിനു ശേഷം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

PSG Stars

ലയണൽ മെസി പിഎസ്‌ജിയുമായി ഒത്തിണങ്ങാൻ ബുദ്ധിമുട്ടുമ്പോൾ സെർജിയോ റാമോസിനു വില്ലൻ പരിക്കാണ്. ഒന്നിനു പിറകെ ഒന്നായി പരിക്കുകൾ വേട്ടയാടുന്ന താരം ഈ സീസണിൽ ആകെ മൂന്നു ലീഗ് മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ താരം അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്.

കൂടുതൽ ഫുട്ബോൾ വാർത്തകൾ ആദ്യം അറിയുവാൻ ഈ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം അടുത്ത സീസണിൽ സ്‌പാനിഷ്‌ താരത്തെ ക്ലബിൽ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് പിഎസ്‌ജിയും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. കനത്ത പ്രതിഫലം വാങ്ങുന്ന സെർജിയോ റാമോസിന് മറ്റൊരു ക്ലബ്ബിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്ലബ് നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

New members of PSG

അതേസമയം റാമോസിന്റെ താൽപര്യം പിഎസ്‌ജിയിൽ തുടരുകയെന്നതാണ്. ക്ലബിന്റെ ഡയറക്റ്റർമാരെ കണ്ട് അടുത്ത സീസണിലും ടീമിൽ തന്നെ തുടരാനുള്ള താൽപര്യം അറിയിക്കാനൊരുങ്ങുകയാണ് താരം. എന്നാൽ റാമോസിനു ഫിറ്റ്നസ് പ്രശ്‌നങ്ങൾ അടിക്കടി ഉണ്ടാകുന്നതിനാൽ ഒരു ഭാഗ്യപരീക്ഷണത്തിനു പിഎസ്‌ജി തയ്യാറാകാൻ സാധ്യതയില്ല.

https://youtube.com/c/SpoilerTalks

ഈ സീസൺ ഭൂരിഭാഗവും നഷ്‌ടമായ സെർജിയോ റാമോസിന് പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ലോകകപ്പിനു മുൻപ് തന്റെ മികച്ച പ്രകടനത്തിലേക്ക് തിരിച്ചു വന്നില്ലെങ്കിൽ സ്പെയിൻ ദേശീയ ടീമിലെ സ്ഥാനവും റാമോസിന് നഷ്‌ടമാകും. പരിക്കു മൂലം കഴിഞ്ഞ സീസണിൽ നടന്ന യൂറോ കപ്പ് താരത്തിന് നഷ്‌ടമായിരുന്നു.

ഫുട്ബോൾ ആരാധകർക്ക് നിരാശ അർജന്റീനക്ക് ബ്രസീലുമായി കളിക്കേണ്ട

ഹാരി കെയ്നിന്റെ പ്രിയപ്പെട്ട ഐ പി എൽ ടീം ഏതാണ്??,തനിക്ക് ഇന്ത്യയിലേക്ക് വരണമെന്നും സൂപ്പർ താരം .