in ,

LOVELOVE

അയാൾ ഐ പി എല്ലിൽ തന്റെ ഇതിഹാസ യാത്ര തുടരുകയാണ്

സ്വാർത്ഥൻ എന്നാണ് അയാളെ വിരോധികൾ വിമർശിക്കുന്നത്. ഓറഞ്ച് ക്യാപ്പിന് വേണ്ടി കളിക്കുന്നവൻ എന്നും വിരോധികൾ മുദ്ര കുത്തും. പക്ഷെ അയാളെ സ്നേഹിക്കുന്ന ഓരോ ആരാധകർക്കും ക്രിക്കറ്റ്‌ നിരീക്ഷകരും ഈ ഒരു അഭിപ്രായത്തോടെ യോജിക്കില്ല.

KL RAHUL

സ്വാർത്ഥൻ എന്നാണ് അയാളെ വിരോധികൾ വിമർശിക്കുന്നത്. ഓറഞ്ച് ക്യാപ്പിന് വേണ്ടി കളിക്കുന്നവൻ എന്നും വിരോധികൾ മുദ്ര കുത്തും. പക്ഷെ അയാളെ സ്നേഹിക്കുന്ന ഓരോ ആരാധകർക്കും ക്രിക്കറ്റ്‌ നിരീക്ഷകരും ഈ ഒരു അഭിപ്രായത്തോടെ യോജിക്കില്ല.

2018 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ പഞ്ചാബ് കിങ്സിൽ എത്തിയതിന് ശേഷമാണ് അയാൾ ഐ പി എല്ലിൽ ഇതിഹാസ സമാനമായ വളർച്ച കൈവരിച്ചത്. അന്ന് മുതൽ ഇന്ന് ലക്ക്നൗ ജയന്റ്സിന്റെ ക്യാപ്റ്റൻ വരെയായി നിലക്കുന്ന രാഹുൽ ഇന്നും അതി മനോഹരമായ ഒരു ഇന്നിങ്സ് കൂടി കളിച്ചു ഡഗ് ഔട്ടിലേക്ക് തിരകെ നടന്നു. എന്നത്തേയും പോലെ ഇന്നും അയാൾ ഒരുപിടി റെക്കോർഡുകൾ കൂടി സ്വന്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 150 സിക്സ് അടിച്ച ഇന്ത്യൻ താരമെന്നതാണ് ആദ്യത്തെ റെക്കോർഡ്.95 ഇന്നിങ്സുകളാണ് അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാൻ വേണ്ടി വന്നത്.50 ഇന്നിങ്സുകളിൽ നിന്ന് 150 സിക്സ് നേടിയ ഗെയ്ലിനും 72 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ റസ്സലിനും പിന്നിൽ ഈ ലിസ്റ്റിൽ മൂന്നാമതാണ് രാഹുൽ.

ഇന്നത്തെ ഇന്നിങ്സോടെ മറ്റൊരു സീസണിൽ കൂടെ ഐ പി എല്ലിലെ 400 റൺസ് അദ്ദേഹം തികച്ചു. ഐ പി എല്ലിന്റെ ചരിത്രത്തിൽ 13 തവണയാണ് അദ്ദേഹം ഒരു ഇന്നിങ്സിൽ 75 ൽ കൂടുതൽ റൺസ് നേടുന്നത്.23 തവണ ഈ നേട്ടം കൈവരിച്ച ഗെയ്ലാണ് ഈ ലിസ്റ്റിൽ ഒന്നാമത്.

തനിക്ക് ഐ എസ് എൽ കളിക്കണമെന്ന് ജെസിൻ..

അഹമ്മദ് മൂസയുടെ കാര്യത്തിൽ തീരുമാനമായി