in ,

ക്യാപ്റ്റൻസി എന്നാ അലങ്കാരമില്ലാതെ കോഹ്ലിയും ധോണിയും ഇന്ന് നേർക്കുനേർ

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ സൂപ്പർ പോരാട്ടം. വിരാട് കോഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയും തങ്ങളുടെ ക്യാപ്റ്റൻ സ്ഥാനങൾ രാജി വെച്ചതിന് ശേഷം ഇത് ആദ്യമായി ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ മത്സരം കടുക്കുമെന്ന് ഉറപ്പ്.ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് തന്റെ പഴയ ടീമായ ചെന്നൈക്കെതിരെ കളിക്കാൻ ഇറങ്ങുന്നതാണ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത.

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ സൂപ്പർ പോരാട്ടം. വിരാട് കോഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയും തങ്ങളുടെ ക്യാപ്റ്റൻ സ്ഥാനങൾ രാജി വെച്ചതിന് ശേഷം ഇത് ആദ്യമായി ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ മത്സരം കടുക്കുമെന്ന് ഉറപ്പ്.ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് തന്റെ പഴയ ടീമായ ചെന്നൈക്കെതിരെ കളിക്കാൻ ഇറങ്ങുന്നതാണ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത.

ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടുമ്പോൾ സൂപ്പർ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും തന്നെയാകും ശ്രദ്ധകേന്ദ്രം.കോഹ്ലി എതിരെ ബാറ്റ് ചെയ്യാൻ ഇഷ്ടപെടുന്ന എതിരാളികളാണ് ചെന്നൈ.ധോണിക്കും ബാംഗ്ലൂരിന് എതിരെ വളരെ മികച്ച റെക്കോർഡാണ് ഒള്ളത്.

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്ലി.948 റൺസാണ് കോഹ്ലി സ്വന്തമാക്കിട്ടുള്ളത്.52 റൺസ് കൂടി നേടിയാൽ ഒരു ഐ പി എൽ ടീമിനെതിരെ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാൻ കോഹ്ലിക്ക് സാധിക്കും.ചെന്നൈക്ക്‌ എതിരെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയതും കോഹ്ലി തന്നെയാണ്.36 സിക്സറുകളാണ് കോഹ്ലി അടിച്ചു കൂട്ടിയത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിനെതിരെ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരം ധോണിയാണ്.46 സിക്സറാണ് ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നത്. മാത്രമല്ല ബാംഗ്ലൂറിനെതിരെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ധോണിയാണ്.836 റൺസാണ് ധോണി സ്വന്തമാക്കിട്ടുള്ളത്.

എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു. കുടുംബത്തിലെ മരണത്തിന് പോയ ഹർഷൽ കളിക്കുമോ എന്ന് ഉറപ്പില്ല.

ചെന്നൈ സൂപ്പർ കിംഗ്‌സ്: 1 റോബിൻ ഉത്തപ്പ, 2 റുതുരാജ് ഗെയ്‌ക്‌വാദ്, 3 മൊയിൻ അലി, 4 അമ്പാട്ടി റായിഡു, 5 ശിവം ദുബെ 6 രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), 7 എംഎസ് ധോണി (വിക്കറ്റ്), 8 ഡ്വെയ്ൻ ബ്രാവോ, 9 ഡ്വെയ്ൻ പ്രിട്ടോറിയസ് 10 ക്രിസ് ജോർദാൻ, 11 ചൗധരി/തുഷാർ ദേശ്പാണ്ഡെ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: 1 ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), 2 അനുജ് റാവത്ത്, 3 വിരാട് കോലി 4 ഗ്ലെൻ മാക്സ്വെൽ, 5 ദിനേശ് കാർത്തിക് (വിക്കറ്റ്), 6 ഷഹബാസ് അഹമ്മദ്, 7 ഡേവിഡ് വില്ലി, 8 വനിന്ദു ഹസരംഗ, 9 സിദ്ധാർത്ഥ് കൗൾ, 10 മുഹമ്മദ് സിറാജ്. 11 ആകാശ് ദീപ്

ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആണ് ആഗ്രഹം; സുഹൈർ മനസ്സ് തുറക്കുന്നു

അർജന്റീനിയൻ പോരാളിക്ക് പുതിയ ചുമതലകളുമായി യൂറോപ്യൻ വമ്പന്മാരുടെ ക്ഷണം