in

LOVELOVE

അർജന്റീനിയൻ പോരാളിക്ക് പുതിയ ചുമതലകളുമായി യൂറോപ്യൻ വമ്പന്മാരുടെ ക്ഷണം

ഉടൻ തന്നെ നടന്നില്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ മഷരാനോയെ ടീമിലെത്തിച്ച് ഭാവി തലമുറയെ വാർത്തെടുക്കാനുള്ള പദ്ധതി നടപ്പിലാക്കാനാണ് ലപോർട്ട ഒരുങ്ങുന്നത്. ഇപ്പോൾ അർജന്റീന ദേശീയ ടീമിനു വേണ്ടി ഈ ജോലി വളരെ ഭംഗിയായി മഷറാനോ നടപ്പിലാക്കുന്നുണ്ടെന്നതും ലപോർട്ടക്കു താൽപര്യം കൂടാനുള്ള കാരണമായിട്ടുണ്ട്.

അർജന്റീനിയൻ മധ്യനിര താരമായ ഹാവിയർ മഷരാനോയെ ക്ലബിലേക്ക് തിരിച്ചെത്തിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു. 2010 മുതൽ 2018 വരെയുള്ള കാലയളവിൽ ബാഴ്‌സലോണക്കു വേണ്ടി കളിച്ച് ക്ലബിന്റെ ഇതിഹാസമായി പടിയിറങ്ങിയ താരത്തെ വിഖ്യാതമായ ലാ മാസിയ അക്കാദമിയുടെ പരിശീലകനായി നിയമിക്കുന്നതിനു ബാഴ്‌സലോണക്കു താൽപര്യമുണ്ടെന്ന് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2020ൽ ഫുട്ബോൾ കരിയറിന് അവസാനം കുറിച്ച 37 വയസുള്ള മഷറാനോ കോച്ചിങ് കരിയറുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനാണെങ്കിലും മഷറാനോ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല.

സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മുൻപു ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്തുകയും വളരെയധികം ആത്മാർഥത കാണിക്കുകയും ചെയ്‌ത താരങ്ങളെ ബാഴ്‌സയുടെ വിവിധ സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ പ്രസിഡന്റായ ലപോർട്ടക്കു താൽപര്യമുണ്ട്. ഇതിന്റെ ഭാഗമായി സാവിയെ സീനിയർ ടീമിന്റെ പരിശീലകനായി നിയമിച്ച അദ്ദേഹം അതിന്റെ തുടർച്ചയാണ് മഷറാനോയെ സ്വന്തമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

ഉടൻ തന്നെ നടന്നില്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ മഷരാനോയെ ടീമിലെത്തിച്ച് ഭാവി തലമുറയെ വാർത്തെടുക്കാനുള്ള പദ്ധതി നടപ്പിലാക്കാനാണ് ലപോർട്ട ഒരുങ്ങുന്നത്. ഇപ്പോൾ അർജന്റീന ദേശീയ ടീമിനു വേണ്ടി ഈ ജോലി വളരെ ഭംഗിയായി മഷറാനോ നടപ്പിലാക്കുന്നുണ്ടെന്നതും ലപോർട്ടക്കു താൽപര്യം കൂടാനുള്ള കാരണമായിട്ടുണ്ട്.

നേരത്തെ മുൻ ബാഴ്‌സലോണ താരവും മുൻ മെക്‌സിക്കൻ പ്രതിരോധതാരവുമായ റാഫേൽ മാർക്വസ് ലാ മാസിയ പരിശീലകനായി എത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഹാവിയർ മഷറാനോയെയാണ് അവർ കൂടുതലായി പരിഗണിക്കുന്നത്. എന്നാൽ തന്റെ ചുമതലയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചാൽ മാത്രമേ താരം ഇത് ഏറ്റെടുക്കാൻ സാധ്യതയുള്ളൂ

ക്യാപ്റ്റൻസി എന്നാ അലങ്കാരമില്ലാതെ കോഹ്ലിയും ധോണിയും ഇന്ന് നേർക്കുനേർ

റയലിനെ വിറപ്പിച്ച് മുട്ടുമടക്കിയ ശേഷം ചെൽസി കീഴടങ്ങി…