in

LOVELOVE

റയലിനെ വിറപ്പിച്ച് മുട്ടുമടക്കിയ ശേഷം ചെൽസി കീഴടങ്ങി…

ആദ്യ പാദത്തിൽ 3-1ന്റെ പരാജയം ഏറ്റുവാങ്ങിയ ചെൽസി, രണ്ടാം പാദത്തിൽ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തതെങ്കിലും, മൂന്നാം ഗോളിന് ശേഷം കളി കൈവിടുന്ന കാഴ്ച്ചയാണ് സാന്റിയാഗോ ബെർണാബ്യുവിൽ കണ്ടത്. മൂന്ന് ഗോളിന് പിന്നിലായിട്ടും പോരാട്ടവീര്യം കൈവിടാതിരുന്ന റയൽ, മത്സരത്തെ എക്സ്ട്രാ ടൈമിലേക്ക് കൊണ്ട് പോയ 80ആം മിനുറ്റിലെ റോഡ്രിഗോയുടെ ഗോളിലൂടെയും, പിന്നീട് ബെൻസിമയുടെ ഗോളിലൂടെയും അവസാന ചിരി തങ്ങളുടേതാക്കുകയായിരുന്നു. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ നിന്ന് തങ്ങളെ പുറത്താക്കിയ ചെൽസിയോട്, അതേ രീതിയിൽ തന്നെമധുരപ്രതികാരം നടത്താനും സ്പാനിഷ് വമ്പന്മാർക്ക് ഇതോടെ കഴിഞ്ഞു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ചെൽസിയോട് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും, ആദ്യ പാദത്തിൽ കരസ്ഥമാക്കിയ 3-1ന്റെ വിജയത്തിന്റെ ബലത്തിൽ സെമി ഫൈനലിലേക്ക് മുന്നേറി റയൽ മാഡ്രിഡ്. ഇരുപാദങ്ങളിലുമായി 5-4 എന്ന അഗ്രഗേറ്റ് സ്കോറിനാണ് റയൽ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

സാന്റിയാഗോ ബെർണാബ്യൂവിൽ വെച്ച് നടന്ന രണ്ടാം പാദ മത്സരത്തിൽ ചെൽസിയുടെ തിരിച്ചു വരവിനാണ് ആദ്യ 75 മിനിറ്റുകൾ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 15ആം മിനുറ്റിൽ മേസൺ മൗണ്ടിന്റെ തകർപ്പൻ ഷോട്ടിലൂടെ അക്കൗണ്ട് തുറന്ന ചെൽസി, 51ആം തങ്ങളുടെ രണ്ടാം ഗോളും നേടി. മൗണ്ടിന്റെ കോർണറിൽ നിന്ന് റുഡിഗറാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്.

മത്സരത്തിന്റെ 75ആം മിനുറ്റിൽ ടിമോ വെർണറിലൂടെ ചെൽസി മൂന്നാം ഗോളും നേടി സാന്റിയാഗോ ബെർണാബ്യൂവിനെ നിശബ്ദമാക്കിയെങ്കിലും, റയലിന്റെ തിരിച്ചുവരവിനാണ് പിന്നീട് മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 80ആം ലൂക്ക മോഡ്രിച്ചിൽ മനോഹരമായ ഒരു അസിസ്റ്റിൽ നിന്ന് റോഡ്രിഗോ റയലിന് വേണ്ടി ഗോൾ നേടി. ഇതോടെ സ്കോർലൈൻ: റയൽ മാഡ്രിഡ് 1-3 ചെൽസി.

ഇരുപാദങ്ങളിലുമായി ഇരു ടീമുകളും നാല് വീതം ഗോളുകൾ നേടിയതിനാൽ, മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ ആറാം മിനുറ്റിൽ കരിം ബെൻസിമ നേടിയ നിർണായക ഗോളാണ് റയലിന് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. വിനീഷ്യസ് ജൂനിയറിൻറെ ക്രോസിൽ നിന്നുള്ള ബെൻസിമയുടെ ഹെഡർ എഡ്വാർഡ് മെൻഡിയെ മറികടന്ന് ചെൽസി ഗോൾവലയിലെത്തുകയായിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി റയലിന് ഒരു ഗോൾ ലീഡ്. പിന്നിലായതോടെ, ആക്രമണം കനപ്പിച്ച ചെൽസി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും റയൽ പ്രതിരോധത്തെ മറികടന്ന് ഗോൾവല കുലുക്കാൻ അവർക്ക് കഴിഞ്ഞില്ല.

ആദ്യ പാദത്തിൽ 3-1ന്റെ പരാജയം ഏറ്റുവാങ്ങിയ ചെൽസി, രണ്ടാം പാദത്തിൽ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തതെങ്കിലും, മൂന്നാം ഗോളിന് ശേഷം കളി കൈവിടുന്ന കാഴ്ച്ചയാണ് സാന്റിയാഗോ ബെർണാബ്യുവിൽ കണ്ടത്. മൂന്ന് ഗോളിന് പിന്നിലായിട്ടും പോരാട്ടവീര്യം കൈവിടാതിരുന്ന റയൽ, മത്സരത്തെ എക്സ്ട്രാ ടൈമിലേക്ക് കൊണ്ട് പോയ 80ആം മിനുറ്റിലെ റോഡ്രിഗോയുടെ ഗോളിലൂടെയും, പിന്നീട് ബെൻസിമയുടെ ഗോളിലൂടെയും അവസാന ചിരി തങ്ങളുടേതാക്കുകയായിരുന്നു. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ നിന്ന് തങ്ങളെ പുറത്താക്കിയ ചെൽസിയോട്, അതേ രീതിയിൽ തന്നെമധുരപ്രതികാരം നടത്താനും സ്പാനിഷ് വമ്പന്മാർക്ക് ഇതോടെ കഴിഞ്ഞു.

അർജന്റീനിയൻ പോരാളിക്ക് പുതിയ ചുമതലകളുമായി യൂറോപ്യൻ വമ്പന്മാരുടെ ക്ഷണം

AFC കപ്പിൽ അഞ്ചു ഗോൾ വിജയവുമായി മോഹൻ ബഗാന്റെ ആറാട്ട്…