in , , ,

LOVELOVE

കെ പി രാഹുൽ പരിശീലനം ആരംഭിച്ചു..

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം കെ പി രാഹുൽ ടീമിന് ഒപ്പം പരിശീലനം ആരംഭിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി

rahul kp

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം കെ പി രാഹുൽ ടീമിന് ഒപ്പം പരിശീലനം ആരംഭിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

rahul kp

നാളെ നടക്കാനായിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാൾ മത്സരത്തിന് മുന്നോടിയായ നടന്ന വാർത്ത സമ്മേളനത്തിലാണ് പരിശീലകൻ മനസ്സ് തുറന്നത്.

രാഹുൽ ഇന്നലെ ടീമിന് ഒപ്പം പരിശീലിച്ചിരുന്നു. അദ്ദേഹം തിരകെയെത്തുന്നത് ടീമിന് നല്ല രീതിയിൽ ഗുണം ചെയ്യും.പക്ഷെ നാളെത്തെ മത്സരത്തിൽ അദ്ദേഹം കളിക്കില്ല എന്ന് ഇവാൻ പറയുന്നു. പൂർണമായി പരിശീലനം ആരംഭിക്കാതെ രാഹുലിനെ ടീമിൽ ഉൾപെടുത്തില്ലെന്നും ഒരിക്കൽ കൂടി മത്സരത്തിന് ഇടയിൽ രാഹുലിന് പരികേറ്റാൽ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവാൻ വുകമനോവിച് കൂട്ടി ചേർത്തു.

ഈ സീസണിലെ ഉദ്ഘാടന മത്സരത്തിലാണ് കെ പി രാഹുലിൻ പരിക്ക് ഏൽക്കുന്നത്.അന്ന് എടികെ മോഹൻ ബഗാൻ എതിരെ ഒരു അസ്സിസ്റ്റ്‌ രാഹുൽ സ്വന്തമാക്കിയിരുന്നു.

സഹകളിക്കാരന്റെ ദേഹത്തു തുപ്പി റൊണാൾഡോ, വീഡിയോ പുറത്തു..

ചെന്നൈക്ക് നന്ദി പറഞ്ഞു ഫാഫ് ഡ്യൂ പ്ലസ്സിസ്…