in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോയും മെസ്സിയും നേടിയ ഗോളുകളുടെ പട്ടിക ഇങ്ങനെയാണ്…

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മത്സരത്തിന്റെ 90-ആം മിനിറ്റിലോ അതിനുശേഷമോ സ്‌കോർ ചെയ്‌ത ഓരോ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും അതിന്റെ ഫലവും നമ്മൾ പരിശോധിക്കുന്നു , മത്സരശേഷമുള്ള എക്സ്ട്രാ ടൈം ഉൾപ്പെടെയാണ് ഈ കണക്കുകൾ….

Lionel Messi & Cristiano Ronaldo [SportBible]

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒരു ദശാബ്ദത്തിലേറെയായി ഫുട്ബോൾ ലോകത്ത് ആധിപത്യം പുലർത്തുന്ന 2 താരങ്ങളാണ് . ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരായി മാറാനുള്ള അവരുടെ യാത്രയിൽ, ഒരുപാട് തോൽവികൾ സമനിലയും സമനില വിജയവും മറ്റുമെല്ലാം ആക്കി മാറ്റാനുള്ള അവിശ്വസനീയമായ അവസാന നിമിഷ ഗോളുകളുമായി അവർ പലപ്പോഴും യുവേഫ ചാമ്പ്യൻസ് ലീഗിൽ അവതരിച്ചിട്ടുണ്ട് .

ഇന്ന്, ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മത്സരത്തിന്റെ 90-ആം മിനിറ്റിലോ അതിനുശേഷമോ സ്‌കോർ ചെയ്‌ത ഓരോ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും അതിന്റെ ഫലവും നമ്മൾ പരിശോധിക്കുന്നു , മത്സരശേഷമുള്ള എക്സ്ട്രാ ടൈം ഉൾപ്പെടെയാണ് ഈ കണക്കുകൾ….

Lionel Messi & Cristiano Ronaldo [SportBible]

– യുവേഫ ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിയുടെ ഇഞ്ചുറി ടൈം ഗോളുകൾ

2008/09 സീസൺ – ഷാക്തർ ഡൊനെറ്റ്സ്ക് 1-2 എഫ്സി ബാഴ്സലോണ – 94-ാം മിനിറ്റ്

2010/11 സീസൺ – എഫ്‌സി ബാഴ്‌സലോണ 2-0 എഫ്‌സി കോപ്പൻഹേഗൻ – 90-ാം മിനിറ്റ്

2011/12 സീസൺ – വിക്ടോറിയ പ്ലസെൻ 0-4 എഫ്‌സി ബാഴ്‌സലോണ – 94-ാം മിനിറ്റ്

2012/13 സീസൺ – കെൽറ്റിക് 2-1 എഫ്‌സി ബാഴ്‌സലോണ – 91-ാം മിനിറ്റ്

2018/19 സീസൺ – ടോട്ടനം ഹോട്സ്പർ 2-4 എഫ്സി ബാഴ്സലോണ – 90-ാം മിനിറ്റ്

2020/21 സീസൺ – യുവന്റസ് 0-2 എഫ്‌സി ബാഴ്‌സലോണ – 91-ാം മിനിറ്റ്

– യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇഞ്ചുറി ടൈം ഗോളുകൾ

2007/08 സീസൺ – മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 സ്പോർട്ടിംഗ് ലിസ്ബൺ – 92-ാം മിനിറ്റ്

2011/12 സീസൺ – റയൽ മാഡ്രിഡ് 4-1 CSKA മോസ്കോ – 92-ാം മിനിറ്റ്

2012/13 സീസൺ – റയൽ മാഡ്രിഡ് 3-2 മാഞ്ചസ്റ്റർ സിറ്റി – 90-ാം മിനിറ്റ്

2012/13 സീസൺ – ഗലാറ്റസരെ 3-2 റയൽ മദാരിഡ് – 93-ാം മിനിറ്റ്

2013/14 സീസൺ – ഗലാറ്റസരെ 1-6 റയൽ മാഡ്രിഡ് – 91-ാം മിനിറ്റ്

2013/14 സീസൺ – ബയേൺ മ്യൂണിക്ക് 0-4 ​​റയൽ മാഡ്രിഡ് – 90-ാം മിനിറ്റ്

2013/14 സീസൺ – റയൽ മാഡ്രിഡ് 4-1 അത്‌ലറ്റിക്കോ മാഡ്രിഡ് – 120-ാം മിനിറ്റ്

2015/16 സീസൺ – മാൽമോ 0-2 റയൽ മാഡ്രിഡ് – 90-ാം മിനിറ്റ്

2016/17 സീസൺ – റയൽ മാഡ്രിഡ് 4-2 ബയേൺ മ്യൂണിക്ക് – 104-ാം മിനിറ്റ്

2016/17 സീസൺ – റയൽ മാഡ്രിഡ് 4-2 ബയേൺ മ്യൂണിക്ക് – 109-ാം മിനിറ്റ്

2017/18 സീസൺ – റയൽ മാഡ്രിഡ് 1-3 യുവന്റസ് – 97-ാം മിനിറ്റ്

2021/22 സീസൺ – മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 വില്ലാറിയൽ – 95-ാം മിനിറ്റ്

2021/22 സീസൺ – അറ്റലാന്റ 2-2 മാഞ്ചസ്റ്റർ യുണൈറ്റഡ് – 91-ാം മിനിറ്റ്

ഇനിയും ഒരുപാട് അപൂർവനിമിഷങ്ങൾ ഫുട്ബോളിന്റെ ചരിത്രതാളുകളിൽ എഴുതി ചേർക്കാൻ ഇവർക്ക് കഴിയട്ടെ……

CR7 ജോർദാനെപ്പോലെ, ആർക്കും അവരെ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് ഒലെ…

ബാലൻ ഡി ഓർ പുതുക്കിയ പവർ റാങ്കിങ് പുറത്തു വിട്ടു!