in ,

LOVELOVE AngryAngry OMGOMG CryCry LOLLOL

ബാലൻ ഡി ഓർ പുതുക്കിയ പവർ റാങ്കിങ് പുറത്തു വിട്ടു!

കഴിഞ്ഞ മാസം ഒക്ടോബർ 24-ന് ഈ വർഷത്തേക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരത്തിനുള്ള വോട്ടിങ് അവസാനിച്ചിരുന്നു . കഴിഞ്ഞ വർഷം കോവിഡ് പാൻഡെമിക് കാരണം റദ്ദാക്കിയ ബാലൻ ഡി ഓർ ഈ വർഷം ആര് നേടും എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം മുഴുവൻ

Top Footaballers

ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം നേടാനുള്ളവരുടെ പുതുക്കിയ പവർ റാങ്കിങ് ഗോൾ. കോം ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. നവംബർ 29-ന് ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ 2021-ലെ ബാലൻ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ മാസം ഒക്ടോബർ 24-ന് ഈ വർഷത്തേക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരത്തിനുള്ള വോട്ടിങ് അവസാനിച്ചിരുന്നു . കഴിഞ്ഞ വർഷം കോവിഡ് പാൻഡെമിക് കാരണം റദ്ദാക്കിയ ബാലൻ ഡി ഓർ ഈ വർഷം ആര് നേടും എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം മുഴുവൻ.

ഏതായാലും, ഗോൾ. കോം റിപ്പോർട്ട്‌ ചെയ്യുന്ന 20 പേരുടെ ബാലൻ ഡി ഓർ റാങ്കിങ് ഇങ്ങനെയാണ്…. ( അവസാനമായി പുറത്തുവിട്ട പവർ റാങ്കിങ് കൂടി ഒപ്പം ചേർക്കുന്നുണ്ട്)

#20. ലൗടാരോ മാർട്ടിനെസ് (ഇന്റർ)
അവസാന സമയത്തെ റാങ്കിങ് : 20

2021ൽ: 23 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി . കോപ്പ അമേരിക്ക, സീരി എ കിരീടങ്ങൾ സ്വന്തമാക്കി .

Top Footaballers

#19. നെയ്മർ ജൂനിയർ (പാരീസ് സെന്റ് ജർമൻ)
അവസാന സമയത്തെ റാങ്കിങ് : 17

2021ൽ: 15 ഗോളുകളും 17 അസിസ്റ്റുകളും. കൂപ്പെ ഡി ഫ്രാൻസും ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടങ്ങൾ നേടി.

#18. ഹാരി കെയ്ൻ (ടോട്ടനം)
അവസാന സമയത്തെ റാങ്കിങ് : 16

2021ൽ: 33 ഗോളുകളും ആറ് അസിസ്റ്റുകളും.

#17. നിക്കോളോ ബാരെല്ല (ഇന്റർ)
അവസാന സമയത്തെ റാങ്കിങ് : 14

2021ൽ: ആറ് ഗോളുകളും 13 അസിസ്റ്റുകളും. 2020 യൂറോയും സീരി എ കിരീടവും നേടി.

#16. ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)
അവസാന സമയത്തെ റാങ്കിങ് : 19

2021ൽ: 16 ഗോളുകളും 12 അസിസ്റ്റുകളും. പ്രീമിയർ ലീഗും കാരബാവോ കപ്പും നേടി.

#15. മേസൺ മൗണ്ട് (ചെൽസി)
അവസാന സമയത്തെ റാങ്കിങ് : 15

2021ൽ: 12 ഗോളുകളും എട്ട് അസിസ്റ്റുകളും. ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും നേടി.

#14. ജിയോർജിയോ ചെല്ലിനി (യുവന്റസ് )
അവസാന സമയത്തെ റാങ്കിങ് : 12

2021-ൽ: രണ്ട് അസിസ്റ്റുകൾ, 10 ക്ലീൻ ഷീറ്റുകൾ. യൂറോ 2020, കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയ എന്നിവ നേടി.

#13. റൂബൻ ഡയസ് ( മാഞ്ചസ്റ്റർ സിറ്റി )
അവസാന സമയത്തെ റാങ്കിങ് : 13

2021ൽ: ഒരു ഗോൾ, രണ്ട് അസിസ്റ്റുകൾ, 26 ക്ലീൻ ഷീറ്റുകൾ. പ്രീമിയർ ലീഗും കാരബാവോ കപ്പും നേടി.

#12. മുഹമ്മദ് സലാഹ് (ലിവർപൂൾ)
അവസാന സമയത്തെ റാങ്കിങ് : 18

2021ൽ: 32 ഗോളുകൾ, ഒമ്പത് അസിസ്റ്റുകൾ.

#11. ജിയാൻലൂഗി ഡോണാരുമ്മ (പാരീസ് സെന്റ് ജെർമെയ്ൻ)
അവസാന സമയത്തെ റാങ്കിങ് : 11

2021-ൽ: 20 ക്ലീൻ ഷീറ്റുകൾ. യൂറോ 2020 കിരീടം നേടി.

#10. കെവിൻ ഡി ബ്രൂയിനെ (മാഞ്ചസ്റ്റർ സിറ്റി)
അവസാന സമയത്തെ റാങ്കിങ് : 10

2021ൽ: 13 ഗോളുകളും 15 അസിസ്റ്റുകളും. പ്രീമിയർ ലീഗും കാരബാവോ കപ്പും നേടി.

#9. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)
അവസാന സമയത്തെ റാങ്കിങ് : 9

2021ൽ: 42 ഗോളുകളും അഞ്ച് അസിസ്റ്റുകളും. കോപ്പ ഇറ്റാലിയയും സൂപ്പർകോപ്പ ഇറ്റാലിയയും നേടി.

#8 . എർലിംഗ് ഹാലാൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്)
അവസാന സമയത്തെ റാങ്കിങ് : 8

2021ൽ: 43 ഗോളുകളും 13 അസിസ്റ്റുകളും. ഡിഎഫ്ബി-പോകൽ നേടി.

#7. റൊമേലു ലുക്കാക്കു (ചെൽസി)
അവസാന സമയത്തെ റാങ്കിങ് : 7

2021ൽ: 30 ഗോളുകളും എട്ട് അസിസ്റ്റുകളും. സീരി എ കിരീടം നേടി.

#6. കയ്ലിയൻ എംബാപ്പെ (പാരിസ് സെന്റ് ജർമയിൻ )
അവസാന സമയത്തെ റാങ്കിങ് : 6

2021ൽ: 37 ഗോളുകളും 17 അസിസ്റ്റുകളും. യുവേഫ നേഷൻസ് ലീഗ്, കൂപ്പെ ഡി ഫ്രാൻസ്, ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ നേടി.

#5. കരിം ബെൻസെമ (റിയൽ മാഡ്രിഡ്)
അവസാന സമയത്തെ റാങ്കിങ് : 5

2021ൽ: 37 ഗോളുകളും 14 അസിസ്റ്റുകളും. യുവേഫ നേഷൻസ് ലീഗ് നേടി.

# 4. എൻ’ഗോളോ കാന്റെ (ചെൽസി)
അവസാന സമയത്തെ റാങ്കിങ് : 4

2021ൽ: ഒരു ഗോൾ, ഒരു അസിസ്റ്റ്. ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും നേടി.

#3. ജോർജിഞ്ഞോ (ചെൽസി)
അവസാന സമയത്തെ റാങ്കിങ് : 3

2021ൽ: എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും. യൂറോ 2020, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി.

#2. റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്)
അവസാന സമയത്തെ റാങ്കിങ് : 2

2021ൽ: 59 ഗോളുകളും ഒമ്പത് അസിസ്റ്റുകളും. ബുണ്ടസ്ലിഗ, ക്ലബ് ലോകകപ്പ്, ഡിഎഫ്എൽ-സൂപ്പർകപ്പ് എന്നിവ നേടി.

#1. ലയണൽ മെസ്സി (പാരിസ് സെന്റ് ജർമയിൻ )
അവസാന സമയത്തെ റാങ്കിങ് : 1

2021ൽ: 40 ഗോളുകൾ, 14 അസിസ്റ്റുകൾ. കോപ്പ അമേരിക്കയും കോപ്പ ഡെൽ റേയും നേടി.

എന്തായാലും, സൂപ്പർ താരങ്ങളുടെ മികച്ച പോരാട്ടം നടക്കുന്ന ഈ വർഷത്തെ ബാലൻ ഡി ഓർ ആര് നേടുമെന്ന് അറിയാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ …..

ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോയും മെസ്സിയും നേടിയ ഗോളുകളുടെ പട്ടിക ഇങ്ങനെയാണ്…

ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് : PSG, യുണൈറ്റഡ് പിന്നോട്ട്, മുന്നോട്ടു കുതിച്ച് റയൽ, ലിവർപൂൾ…