in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ആഷിഖ് ബാംഗ്ലൂർ എഫ് സി യിൽ തുടരും , ഒഡിഷയുടെ വിങ്ങറേ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്, ഡയസിന്റെ തീരുമാനം ജൂണിൽ അറിയാം….

കേരള ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർകസ് മെർഗുൽഹോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.ബാംഗ്ലൂർ എഫ് സി യിൽ മലയാളി സൂപ്പർ താരം ആഷിഖ് കുരുണിയൻ ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല. നിലവിൽ താരത്തിന് ഒരു സീസണിൽ കൂടി ബാംഗ്ലൂരുവിൽ കരാറുണ്ട്.പക്ഷെ ബാംഗ്ലൂരിന് താരത്തിന്റെ കരാർ പുതുക്കാൻ തന്നെയാണ് ആഗ്രഹം.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു വാർത്തയാണ് ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്തുമോ എന്നത്. ബ്ലാസ്റ്റേഴ്‌സ് മൂന്നു വിദേശ താരങ്ങളെ നിലനിർത്തുമെന്ന് നേരത്തെ തന്നെ മാർക്കസ് റിപ്പോർട്ട്‌ ചെയ്തിരുന്നു. ലൂണയും ലെസ്കോവിച്ചുമാണ് ഈ മൂന്നിൽ രണ്ട് താരങ്ങൾ.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ സ്ട്രൈക്കർ അൽവരോ ഗോവയിലേക്ക് ചേക്കേറിയിരുന്നു.മറ്റ് ഒരു വിദേശ താരമായ ചെഞ്ചോയും ടീം വിടും. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്ന സൂപ്പർ താരം ഡയസ് ആണെന്നാണ് അഭ്യൂഹങ്ങൾ.

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച മറ്റൊരു ട്രാൻസ്ഫർ വാർത്ത കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ഒഡിഷ എഫ് സി യിൽ നിന്ന് ഇരുപത്തിയാറ് കാരനായ നന്ദ കുമാർ ശേഖർ എന്നാ വിങ്ങറേ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചേക്കും.കഴിഞ്ഞ സീസണിൽ ഒഡിഷക്ക്‌ വേണ്ടി കളിച്ച അദ്ദേഹം 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും നേടിയിരുന്നു.

കോഹ്ലി തിരകെ വരുമോ??..

ജഡേജ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു, മഹി തന്നെ ക്യാപ്റ്റൻ..