in

LOVELOVE

മെസ്സിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയായിരുന്നു, ഒടുവിൽ ലെവൻഡോവ്സ്കിയുടെ ഏറ്റുപറച്ചിൽ…

മെസ്സിയുടെ വാക്കുകളിൽ ആത്മാർത്ഥത ഇല്ലെന്ന് ലെവൻഡോവ്സ്കി പറഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതിന് ഇപ്പോൾ താരം തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ജർമൻ സ്പോർട്സ് മാധ്യമമായ ബിൽഡിൽ കൂടിയാണ് ലെവൻഡോവ്സ്കി തൻറെ വിശദീകരണം ലോകത്തിന് മുന്നിലെത്തിച്ചത്.

Messi and Lewandowski

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്ന താരമാണ് അർജൻറീനയുടെ ഇതിഹാസ താരമായ ലയണൽ മെസ്സി. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്കൊപ്പം പകരം വെക്കാൻ കഴിയാത്ത ഇതിഹാസം ചിത്രങ്ങൾ എഴുതിച്ചേർത്ത താരം കൂടിയാണ് അദ്ദേഹം. അടുത്തിടെ ഏഴാം ബാലൻ ഡി ഓർ പുരസ്കാരം നേടിയ ലയണൽ മെസ്സിയുടെ നേരെ പലതരത്തിലുള്ള വിവാദ പ്രചരണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു അവയിൽ പലതും തെറ്റായി പ്രചരിപ്പിക്കപ്പെട്ടവയുമായിരുന്നു.

ക്രിസ്ത്യാനോയും മെസ്സിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ലെവൻഡോവ്സ്കി പറയുന്നു…

അതിലൊന്ന് പോളിഷ് താരമായ റോബർട്ട് ലെവൻഡോവ്സ്കിയുമായി ബന്ധപ്പെട്ടത് ആയിരുന്നു. കഴിഞ്ഞ തവണ കോവിഡ് മൂലം ഉപേക്ഷിച്ച ബാലൻ ഡി ഓർ പുരസ്കാരത്തിന് യഥാർത്ഥ അർഹൻ റോബർട്ട് ലെവൻഡോവ്സ്കി ആണെന്നും, അതുകൊണ്ട് ആ പുരസ്കാരം അദ്ദേഹത്തിന് നൽകണമെന്നും പുരസ്കാരദാനം വേളയിൽ മെസ്സി ആവശ്യപ്പെട്ടിരുന്നു.

Messi and Lewandowski

എന്നാൽ തൊട്ടടുത്ത ദിവസം മെസ്സിയുടെ വാക്കുകളിൽ ആത്മാർത്ഥത ഇല്ലെന്ന് ലെവൻഡോവ്സ്കി പറഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതിന് ഇപ്പോൾ താരം തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ജർമൻ സ്പോർട്സ് മാധ്യമമായ ബിൽഡിൽ കൂടിയാണ് ലെവൻഡോവ്സ്കി തൻറെ വിശദീകരണം ലോകത്തിന് മുന്നിലെത്തിച്ചത്.

“മെസി എന്നെപ്പറ്റി പറഞ്ഞ വാക്കുകൾ ശരിക്കും എന്നെ സ്‌പർശിക്കുന്ന ഒന്നായിരുന്നു. അവ ശൂന്യമായ വാക്കുകൾ അല്ലായിരുന്നു, എന്റെ കരിയറിൽ തന്നെ മികച്ചൊരു നിമിഷം ആയിരുന്നുവത്.” “ലിയോയുമായി നേരിട്ട് ഏതാനും വാക്കുകൾ മാത്രമാണ് ഞാൻ സംസാരിച്ചത്, കാരണം എന്റെ സ്‌പാനിഷ്‌ അത്ര മികച്ചതല്ലായിരുന്നു. ഞാൻ എംബാപ്പയുമായി ഇംഗ്ലീഷിൽ സംസാരിക്കുകയും താരം അത് മെസിക്ക് പരിഭാഷപ്പെടുത്തി കൊടുക്കുകയുമാണ് ചെയ്‌തത്‌. അതൊരു മനോഹരമായ രാത്രി ആയിരുന്നു.”

വിവാദ വിഷയമായ തൻറെ പ്രതികരണത്തിന് കുറിച്ച് പോളിഷ് താരം നടത്തിയ വിശദീകരണത്തിന്റെ മലയാളം പരിഭാഷയാണ് മുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വാക്കുകളിൽ നിന്ന് തന്നെ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് വ്യാജ വാർത്തയാണെന്ന് വ്യക്തമാകും.

ക്രിസ്ത്യാനോയും മെസ്സിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ലെവൻഡോവ്സ്കി പറയുന്നു…

അർജൻറീനയുടെ അത്ഭുതബാലൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്…