ഭൂതകാലത്തിലെങ്ങോ തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ ആ പഴയ പ്രതാപം തിരിച്ചു പിടിക്കുവാൻ ശ്രമിക്കുകയാണ് ഇംഗ്ലണ്ടിലെ ചുവന്ന ചെകുത്താന്മാർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്. അതിനുവേണ്ടി തങ്ങളുടെ പ്രിയപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ നിരവധി താരങ്ങളെയാണ് അവർ ഓൾഡ് ട്രാഫോർഡ് മൈതാനത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
എതിരാളികളുടെ മേൽ സമ്മർദ്ദം ഏൽപ്പിച്ചവരെ വീഴ്ത്തുന്ന പുതിയ പരിശീലകൻ എത്തിയിട്ട് പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിച്ച തരത്തിൽ ഒരു പ്രകടനം അവരുടെ ടീമിൽ നിന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ താരങ്ങളെ ഇനിയും തങ്ങളുടെ ടീമിലേക്ക് എത്തിക്കുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെൻറ് പ്രതിജ്ഞാബദ്ധമാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ നിലവിലെ പരിശീലകൻ യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് കൊണ്ട് താരതമ്യേന പ്രായം കുറഞ്ഞ താരങ്ങളെ തന്നെയാണ് യുണൈറ്റഡ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ അർജൻറീനയുടെ യുവ പ്രതിഭയായ, അർജൻറീനയുടെ വണ്ടർ കിഡ് എന്ന് മാധ്യമങ്ങൾ വാഴ്ത്തുന്ന ഒരു താരത്തിനെ തന്നെയാണ് യുണൈറ്റഡ് മാനേജ്മെൻറ് ഇപ്പോൾ ലക്ഷ്യംവെച്ച് കൊണ്ടിരിക്കുന്നത്.
അർജന്റീനിയൻ ക്ലബായ റിവർപ്ളേറ്റിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഇരുപത്തിയൊന്നു വയസുള്ള താരമായ ജൂലിയൻ അൽവാരസിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി തന്നെ നീക്കങ്ങൾ ആരംഭിച്ചു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് അൽവാരസിൽ താൽപര്യം ഉണ്ടെങ്കിലും അവരൊന്നും ഔദ്യോഗികമായി നീക്കങ്ങൾ നടത്തിയിട്ടില്ല എന്നതിനാൽ താരത്തെ സ്വന്തമാക്കാനുള്ള സാധ്യത ചുവന്ന ചെകുത്താന്മാർക്ക് തന്നെയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കസ് റാഷ്‌ഫോർഡ്, മേസൺ ഗ്രീൻവുഡ് എന്നീ താരങ്ങളോട് മത്സരിച്ചു മാത്രമേ അൽവാരസിനു തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയൂ എന്നതിനാൽ തന്നെ ഇടം ഉറപ്പുള്ള ടീമിലേക്ക് ചേക്കേറുന്നതിനാവും താരം പ്രാധാന്യം നൽകുക.