in

CryCry LOVELOVE LOLLOL OMGOMG

ലയണൽ മെസ്സിയെ നേരിടുന്നത് എല്ലാവരുടെയും സ്വപ്നമാണെന്ന് ലോറിയന്റ് പരിശീലകൻ…

“ലയണൽ മെസ്സിയെ നേരിടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്, ഞാൻ ലുസെനാക്കിനെ (2007-2014) പരിശീലിപ്പിക്കുന്ന സമയത്ത് ബാഴ്സലോണയുടെ മത്സരങ്ങൾ കാണാൻ ഞാൻ ഒരുപാട് തവണ ക്യാമ്പ് നൂവിൽ പോയിരുന്നു, ലയണൽ മെസ്സിയുടെ കളി കാണുന്നത് അസാധാരണമായ ഒന്നുപോലെയായിരുന്നു. ഇപ്പോൾ മെസ്സിയെ നേരിടുകയാണ്, ഞങ്ങൾ സീസണിന്റെ തുടക്കത്തിൽ പോലും ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല,

Messi

2021 വർഷത്തെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ് പാരിസ് സെന്റ് ജർമയിൻ താരങ്ങൾ, എവേ മത്സരത്തിൽ പോയന്റ് ടേബിളിൽ 19-ആം സ്ഥാനത്തുള്ള എഫ്‌സി ലോറിയന്റാണ് ഒന്നാം സ്ഥാനക്കാരായ മൗറിസിയോ പോചെട്ടിനോ പരിശീലിപ്പിക്കുന്ന പിസ്ജിയുടെ ഫ്രഞ്ച് ലീഗ് മത്സരത്തിലെ എതിരാളികൾ,

പിസ്ജിയെ നേരിടുന്നതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ എഫ്‌സി ലോറിയന്റ് പരിശീലകൻ ക്രിസ്റ്റഫ് പെലിസിയർ സംസാരിച്ചിരുന്നു, പിസ്ജി സൂപ്പർ താരമായ ലയണൽ മെസ്സിയെ പ്രശംസിച്ച അദ്ദേഹം, മെസ്സിയെ നേരിടുന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും പറഞ്ഞു,

Messi

“ലയണൽ മെസ്സിയെ നേരിടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്, ഞാൻ ലുസെനാക്കിനെ (2007-2014) പരിശീലിപ്പിക്കുന്ന സമയത്ത് ബാഴ്സലോണയുടെ മത്സരങ്ങൾ കാണാൻ ഞാൻ ഒരുപാട് തവണ ക്യാമ്പ് നൂവിൽ പോയിരുന്നു, ലയണൽ മെസ്സിയുടെ കളി കാണുന്നത് അസാധാരണമായ ഒന്നുപോലെയായിരുന്നു. ഇപ്പോൾ മെസ്സിയെ നേരിടുകയാണ്, ഞങ്ങൾ സീസണിന്റെ തുടക്കത്തിൽ പോലും ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല,”

“ഫ്രഞ്ച് ചാമ്പ്യൻഷിപ്പിൽ ഇത്തരത്തിലുള്ള ഒരു കളിക്കാരനെ നേരിടാൻ ലഭിക്കുന്നത് അവിശ്വസനീയമായ അവസരമാണ്, ഞങ്ങൾ അത് കാര്യമാക്കുന്നില്ല, എന്ത് സംഭവിച്ചാലും ഞങ്ങൾ അദ്ദേഹത്തിനെതിരെ കളിക്കും, എങ്കിലും ഇത് അസാധാരണമായ ഒന്നുതന്നെയാണ്, ” – എഫ്‌സി ലോറിയന്റ് പരിശീലകൻ ക്രിസ്റ്റഫ് പെലിസിയർ പറഞ്ഞു.

അതേസമയം, പരിക്ക് കാരണം സൂപ്പർ താരം നെയ്മർ ജൂനിയർ, സസ്പെൻഷൻ കാരണം കയ്ലിയൻ എംബാപ്പെ എന്നിവരില്ലാതെ കളിക്കാനിറങ്ങുന്ന പിസ്ജിയുടെ മുന്നേറ്റനിരയെ നയിക്കേണ്ട ഉത്തരവാദിത്യം അർജന്റീന നായകനായ ലയണൽ മെസ്സിക്കുണ്ടാകും…

അർജൻറീനയുടെ അത്ഭുതബാലൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്…

മുംബൈയെ കുടുക്കിയ കെണിയിൽ ചെന്നൈ വീഴുമോ?