ഇന്നു നടന്ന മത്സരത്തിൽ ഫ്രീബർഗിനെതിരെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചാണ് ലെവെ ഈ നേട്ടത്തിലെത്തിയത്.
ഒരു മത്സരം കൂടി ഈ സീസണിൽ ബാക്കിയുള്ള ബയേൺ മ്യൂണിക്നു വേണ്ടി ഒരു ഗോൾ കൂടി നേടി റെക്കോർഡ് മറികടക്കാനാകും സീസണിൽ മിന്നും ഫോമിൽ കളിക്കുന്ന ലെവൻഡോസ്‌കിയുടെ അടുത്ത ശ്രമം.
ജനിച്ച ഉടനെ തന്നെ തന്റെ മകൻ നേട്ടങ്ങളുടെ അത്യുന്നതിയിൽ എത്തും എന്ന് മുൻകൂട്ടി കണ്ടു ഉച്ചരിക്കാൻ ബുദ്ധിമുട്ടേറിയ പോളണ്ട് പേരുകൾക്ക് പകരം തന്റെ മകന് റോബർട്ട് ലെവൻഡോസ്‌കി എന്ന് പേര് നൽകിയ തന്റെ മാതാപിതാക്കളുടെ തീരുമാനം ശെരിയാണ് എന്ന് തെളിയിച്ചു കൊണ്ടാണ് ലെവൻഡോസ്‌കിയുടെ മുന്നേറ്റം.