in

CryCry LOVELOVE OMGOMG AngryAngry LOLLOL

മെസ്സി മാഡ്രിഡിലെത്തിയെന്ന് റിപ്പോർട്ടുകൾ…

ഈ മാസം ഉറുഗ്വേയെയും ബ്രസീലിനെയും നേരിടാനുള്ള രണ്ട് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി മെസ്സിയെ അർജന്റീന ദേശീയ ടീമിലേക്ക് വിളിച്ചിരുന്നു. അർജന്റീന നായകനായ മെസ്സി ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിൽ കളിക്കുമോ അതോ രണ്ട് മത്സരങ്ങളിലും ബെഞ്ചിൽ തുടരുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ് .

Lionel Messi for PSG in UCL [Twiter]

ലയണൽ മെസ്സിക്ക് ഹാംസ്ട്രിംഗ് പരിക്ക് കാരണം യുവേഫ ചാമ്പ്യൻസ് ലീഗിൽ ആർ ബി ലീപ്‌സിഗിനെതിരായ PSG-യുടെ മത്സരം നഷ്ടമായി. ഈ വിഷയത്തിൽ ചികിത്സ തേടി ലയണൽ മെസ്സി മാഡ്രിഡിലുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് .

സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്കുള്ള മെസ്സിയുടെ വരവ് ഇടത് ഹാംസ്ട്രിംഗിലെ പേശി പ്രശ്‌നത്തിന് ചികിത്സിക്കാനായിരുന്നുവെന്നാണ് അർജന്റീനിയൻ മാധ്യമമായ ഒലെ പറയുന്നത് .

മാഡ്രിഡിലെ മെഡിക്കൽ കൺസൾട്ടേഷനിൽ പ്ലേറ്റ്‌ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ, പരിക്കേറ്റ പേശി കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തരം വൈദ്യചികിത്സയാണ് ഇതിൽ ഉൾപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വിശദമാക്കുന്നു.

Lionel Messi and Mauricio Pochettino

ലില്ലെ ഒഎസ്‌സിക്ക് എതിരെയുള്ള PSG യുടെ ലീഗ് 1 മത്സരത്തിൽ പരിക്ക് കാരണം ഹാഫ് ടൈമിൽ ലയണൽ മെസ്സി കളിക്കളം വിട്ടു , PSG ക്ലബ്‌ ലിയോണൽ മെസ്സിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം അറിയിച്ചെങ്കിലും , അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി അവർ ഇതുവരെ ഒരു ടൈംടേബിൾ തയ്യാറാക്കിയിട്ടില്ല.

ഈ മാസം ഉറുഗ്വേയെയും ബ്രസീലിനെയും നേരിടാനുള്ള രണ്ട് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി മെസ്സിയെ അർജന്റീന ദേശീയ ടീമിലേക്ക് വിളിച്ചിരുന്നു. അർജന്റീന നായകനായ മെസ്സി ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിൽ കളിക്കുമോ അതോ രണ്ട് മത്സരങ്ങളിലും ബെഞ്ചിൽ തുടരുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ് .

അവന് ബാലൻ ഡി ഓർ നൽകൂ, ഇല്ലെങ്കിൽ തന്റെ ബാലൻ ഡി ഓർ നൽകുമെന്ന് ലൂയിസ് സുവാരസ്‌

ക്രിസ്റ്റ്യാനോ, മെസ്സി, ബെക്കാം, നെയ്മർ എന്നിവർ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഉൾപ്പെടുന്നു…