പിഎസ്‌ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ കെലിയൻ എംബപ്പെയെ സ്വന്തമാക്കാൻ വിവിധ ക്ലബുകൾ മത്സരിക്കുകയാണ്. അവർക്കിടയിലേക്ക് ലിവർപൂൾ കൂടി കടന്നു വന്നത് വാർത്തയാകുകയാണ്.
എംബപ്പേ ട്രാൻഫെർ റൂമറുകളുടെ ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ഇംഗ്ളീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് വൻ ട്വിസ്റ്റ് നടത്തിയേക്കും. വളരെ ഗൗരവകാര്യമായി ആണ് ലിവർപൂൾ ഈ നീക്കത്തെ സമീപിക്കുന്നത്.ആർഎംസി ഫുട്‌ബോൾ മേധാവി മുഹമ്മദ് ബൗഷഫ്‌സി പറഞ്ഞു.
എംബപ്പേയെ സൈൻ ചെയ്യാൻ താൽപ്പര്യമുള്ള ക്ലബ്ബുകളിലൊന്നാണ് ലിവർപൂൾ എന്ന് മുഹമ്മദ് ബൗഷഫ്‌സി പറയുന്നു.
“പിഎസ്‌ജിക്കുപുറത്ത് രണ്ട് ക്ലബ്ബുകൾക്ക് ആണ് എംബപ്പേയെ റാഞ്ചാൻ ശേഷിയുള്ളത്” മുഹമ്മദ് ബൗഷഫ്‌സി പറഞ്ഞു.
അതിൽ ഒന്ന് റയൽ മാഡ്രിഡ് ആണ്, അവർ ഇപ്പോൾ കഴിഞ്ഞ നിരവധി സീസണുകളായി കെയ്‌ലിൻ എംബപ്പെയെ മാഡ്രിഡിൽ എത്തിക്കാനായി കുറച്ച് ഫണ്ടുകൾ സൂക്ഷിക്കുന്നു.
പിന്നെ എറ്റവും സാധ്യത ഇംഗ്ളീഷ് ക്ലബ്ബ് ലിവർ പൂളിനാണ്, ലിവർപൂൾ, അടുത്ത കാലത്തായി അധികം തുക ചെലവഴിച്ചിട്ടില്ലാത്തവർ, കെയ്‌ലിൻ എംബപ്പയെ ഒപ്പിടാനുള്ള സാമ്പത്തിക ഭദ്രത അവർക്ക് ഉണ്ട്. കൂടാതെ ഈ വളരെയധികം താല്പര്യമുള്ളള്ള ക്ലബ് ആണ് ലിവർ പൂൾ.