മൈൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജയ്‌ഡോൺ സാഞ്ചോ യുടെയും എർലിങ് ഹാലൻഡ്ന്റെയും അസ്സിസ്റ്റിൽ നിന്ന് റാഫേൽ ഗുറെറോ, മാർക്കോസ് റൂസ്, ജൂലിയൻ ബ്രാൻഡ് എന്നിവർ ഡോർട്മുണ്ടിനായി ഗോൾ കണ്ടെത്തി.
വിജയത്തോടെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ സജീവമാക്കനും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനംനേടാനും ഡോർട്മുണ്ടിനായി.
ഫ്രാങ്ക്ഫർട് കഴിഞ്ഞ മൂന്നു മത്സരങ്ങളിലായി രണ്ടു തോൽവിയും ഒരു സമനിലയുംവഴങ്ങി പോയിന്റ് നഷ്ടപ്പെടുത്തിയതും ഡോർട്മുൺഡിന്റെ മുന്നേറ്റത്തിൽ നിർണായകമായി.