in

ലാ ലീഗ കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ചു ബാർസിലോണ

ലാ ലീഗ കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ചു ബാർസിലോണ
ലാ ലീഗ കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ചു ബാർസിലോണ. (Photo by David Ramos/Getty Images)

വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകുമായിരുന്നുള്ള ബാർസ ശക്തമായ പ്ലേയിങ് ഇലവനെ തന്നെയാണ് സെൽറ്റവിഗോക്കെതിരെ അണിനിരത്തിയത്.

മെസ്സിയും ഗ്രീസ്‌മാനും മുന്നേറ്റ നിരക്ക് കരുത്തു പകർന്നുവെങ്കിലും പ്രതിരോധനിര പലപ്പോഴും സെൽറ്റ വിഗോയുടെ മുന്നേറ്റങ്ങൾക്ക് മുന്നിൽ പതറിപ്പോകുന്ന കാഴ്ചയായിരുന്നു കാണാനായത്.

കിരീടപ്രതീക്ഷകൾക്ക് കരുത്തു പകർന്നു മെസ്സി ആദ്യഗോൾ കണ്ടെത്തിയെങ്കിലും സെൽറ്റ വീഗ സാന്റി മിനയുടെ ഗോളിൽസമനില പിടിച്ചു. മികച്ച ഗോളവസരങ്ങൾ മെസ്സി ഉണ്ടാക്കി എടുത്തെങ്കിലും ലൂയിസ് സുവാരസ് നെപോലുള്ള ഒരുക്ലിനിക്കൽ സ്‌ട്രൈക്കറുടെ അഭാവം ബാർസ മുന്നേറ്റനിരയിൽ നിഴലിച്ചു കണ്ടു.

https://twitter.com/Sporting_Top2/status/1393975235733594122

89ആം മിനുട്ടിൽ സാന്റി മിന തന്നെസെൽറ്റാ വിഗയുടെ വിജയഗോളും കണ്ടെത്തി ബാഴ്‌സയുടെ പ്രതീക്ഷകളുടെ ചിറകൊടിച്ചു. കഴിഞ്ഞ സീസണിലുംബാഴ്‌സയുടെ കിരീട പ്രതീക്ഷകൾ തല്ലികെടുത്തുന്നതിൽ സെൽറ്റ വീഗ നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു.

37 മത്സരം പൂർത്തിയാകുമ്പോൾ 76 പോയിന്റ് മാത്രമുള്ള ബാർസ മൂന്നാം സ്ഥാനത് പിന്തള്ളപ്പെട്ടു. കിരീട പ്രതീക്ഷകൾനിലനിർത്തി സുവാരസിന്റെ ഗോളിൽ 2-1 നു ഒസാസുനയെ തകർത്തു അത്ലറ്റികോ മാഡ്രിഡും നാച്ചോഫെർണാഡ്‌സിന്റെ ഗോളിൽ അത്ലറ്റിക് ബിൽബായ തകർത്തു റയൽ മാഡ്രിഡും.

ഫിഫ ലോകകപ്പിൽ നിന്നും ഉത്തര കൊറിയ പിന്മാറി

Borussia Dortmund 3-1 ​Mainz.

ചാമ്പ്യൻസ് ലീഗ് യോഗ്യതക്കരികെ ഡോർട്മുൺഡ്