in

ഫിഫ ലോകകപ്പിൽ നിന്നും ഉത്തര കൊറിയ പിന്മാറി

North Korea withdraw from FIFA World Cup qualifiers. (Getty Images)

2022 ലെ ലോകകപ്പിനുള്ള യോഗ്യതാ മൽസരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു.

“ഏഷ്യൻ ക്വാളിഫയറുകളിൽ നിന്ന് ഡിപിആർ കൊറിയ ഫുട്ബോൾ അസോസിയേഷൻ പിന്മാറിയതായി (എഎഫ്‌സി) സ്ഥിരീകരിച്ചു” എഎഫ്‌സി ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

2022 നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിനുള്ള യോഗ്യതാ മത്സരങ്ങളിൽ നിന്ന് പിന്മാറാൻ ഉള്ള കാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗിമായി അറിയിച്ചിട്ടില്ല, എന്നാൽ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് COVID-19 നെക്കുറിച്ചുള്ള ആശങ്കകളാണ് ഈ പിന്മാറ്റത്തിന്റെ കാരണമെന്ന്.

വൈറസ് പടർന്നതിനാൽ, 2019 നവംബർ മുതൽ ഏഷ്യയിൽ യോഗ്യതാ മത്സരങ്ങളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ യാത്ര കുറയ്ക്കുന്നതിന്, യോഗ്യതാ മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിൽ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും പ്രത്യേക ഹബുകളിൽ നടക്കുമെന്ന് എഎഫ്‌സി അറിയിച്ചു.

ഗ്രൂപ്പ് എച്ച് യോഗ്യതാ മത്സരങ്ങളിൽ ദക്ഷിണ കൊറിയ ഉത്തരകൊറിയ, തുർക്ക്മെനിസ്ഥാൻ, ലെബനൻ, ശ്രീലങ്ക എന്നിവർ ജൂൺ 3 മുതൽ 15 വരെ ദക്ഷിണ കൊറിയയിലെ സിയോളിന് വടക്ക് ഗോയാങ് നഗരത്തിൽ ഏറ്റുമുട്ടും എന്നായിരുന്നു റിപ്പോർട്ട്.

John-Cena-and-Sheamus

ജോൺസീനക്ക് ഷീമസിന്റെ ട്രോൾ, മറുപടിയുമായി ആരാധകർ

ലാ ലീഗ കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ചു ബാർസിലോണ

ലാ ലീഗ കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ചു ബാർസിലോണ