in

AngryAngry LOVELOVE

സന്തോഷ് ട്രോഫി; കേരള ടീമിന് നിലവാരം കുറഞ്ഞ ഭക്ഷണം പ്രശ്‌നം ഗുരുതരമാകുന്നു

ഭക്ഷണ കാര്യത്തില്‍ എന്തെങ്കിലും വഴിയുണ്ടാക്കിയില്ലെങ്കില്‍ ശക്തരായ എതിരാളികള്‍ക്കെതിരേ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് മുന്‍കാല താരങ്ങളും പറയുന്നത്. മറ്റ് ടീമുകളെല്ലാം ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാതെയാണ് മലപ്പുറത്ത് എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ ഇത്തവണ കിരീടം പോയിട്ട് സെമിയില്‍ എത്താന്‍ പോലും ടീമിന് സാധിക്കില്ല.

സന്തോഷ് ട്രോഫിയില്‍ പങ്കെടുക്കുന്ന കേരള ടീമിന് നല്കുന്നത് വെറും നിലവാരം കുറഞ്ഞ ഭക്ഷണമെന്ന് ആക്ഷേപം. ടീമംഗങ്ങളും പരിശീലന സംഘത്തിലുള്ളവരുമാണ് പരാതി പറഞ്ഞിരിക്കുന്നത്. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളോട് ടീമംഗങ്ങള്‍ മോശം ഭക്ഷണത്തെപ്പറ്റി പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത്തവണ സന്തോഷ് ട്രോഫിക്ക് കാഴ്ച്ചക്കാരന്റെ പോലും റോളില്ലാത്ത കെഎഫ്എ അധികൃതര്‍ നിസഹായതയോടെ കൈമലര്‍ത്തുകയാണ്. പോക്ഷക സമൃദ്ധമായ ഭക്ഷണം വേണ്ട താരങ്ങള്‍ക്ക് വെറും പച്ചക്കറി ഭക്ഷണമാണ് സംഘാടകര്‍ നല്‍കുന്നതെന്നാണ് പരാതി.

മറ്റു ടീമുകള്‍ക്ക് ലഭിക്കുന്നത് വിഭവ സമൃദ്ധമായ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണവുമാണ്. ഇത്തവണ ടീമിന് പരിശീലനത്തിനായി ഹോട്ടല്‍ മുറി എടുത്തു നല്‍കിയതില്‍ അവസാനിച്ചു കെഎഫ്എയുടെ സാന്നിധ്യം. ബാക്കിയെല്ലാം ചെയ്യുന്നത് മലപ്പുറത്തെ സംഘാടകരാണ്.

ഭക്ഷണ കാര്യത്തില്‍ എന്തെങ്കിലും വഴിയുണ്ടാക്കിയില്ലെങ്കില്‍ ശക്തരായ എതിരാളികള്‍ക്കെതിരേ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് മുന്‍കാല താരങ്ങളും പറയുന്നത്. മറ്റ് ടീമുകളെല്ലാം ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാതെയാണ് മലപ്പുറത്ത് എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ ഇത്തവണ കിരീടം പോയിട്ട് സെമിയില്‍ എത്താന്‍ പോലും ടീമിന് സാധിക്കില്ല.

കരാർ അവസാനിക്കുന്ന ലൂക്കക്ക് വേണ്ടി ഒരു ഏഷ്യൻ ക്ലബ്ബടക്കം രണ്ട് ക്ലബ്ബുകൾ രംഗത്ത്

വെടിച്ചില്ല് ഫ്രീകിക്ക് ഹാട്രിക്ക്, വിരോധികളുടെ അണ്ണാക്കിലേക്ക് റോണോയുടെ ഇടിവാൾ