in

LOVELOVE

കരാർ അവസാനിക്കുന്ന ലൂക്കക്ക് വേണ്ടി ഒരു ഏഷ്യൻ ക്ലബ്ബടക്കം രണ്ട് ക്ലബ്ബുകൾ രംഗത്ത്

പ്രായം 36 ആണെങ്കിലും, ഇപ്പോഴും റയൽ നിരയിലെ നിർണായക സാന്നിധ്യമാണ് മോഡ്രിച്ച്. ചെൽസിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ റോഡ്രിഗോ നേടിയ ഗോളിന് മോഡ്രിച്ച് നൽകിയ അസിസ്റ്റ് താരത്തിന്റെ ക്വാളിറ്റി വിളിച്ചോതുന്നതായിരുന്നു.

റയൽ മാഡ്രിഡ് മധ്യനിരതാരം ലൂക്ക മോഡ്രിച്ചിനെ സ്വന്തമാക്കാനുള്ള താത്പര്യം താരത്തിന്റെ പ്രതിനിധികളോട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും, ഖത്തറിൽ നിന്നുള്ള ഒരു ക്ലബും അറിയിച്ചതായി റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ എ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഈ സീസൺ കഴിയുന്നതോടെ മോഡ്രിച്ചിന്റെ റയൽ മാഡ്രിഡുമായുള്ള നിലവിലെ കരാർ അവസാനിക്കും. മോഡ്രിച്ച് തന്റെ കരാറിന്റെ അവസാന ആറ് മാസത്തിലായതിനാൽ കൊണ്ട് തന്നെ, സ്‌പെയ്‌നിന് പുറത്തുള്ള ക്ലബുകളുമായി സംസാരിക്കാനും പ്രീ-കോൺട്രാക്ട് സൈൻ ചെയ്യാനും താരത്തിന് കഴിയും.

യുവന്റസും, ഖത്തറിൽ നിന്നുള്ള ക്ലബും മോഡ്രിച്ചിന് രണ്ട് വർഷ കരാർ വാഗ്‌ദാനം ചെയ്യാൻ ഒരുക്കമാണെന്നും എ.എസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം, മോഡ്രിച്ച് തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിൽ ആയതിനാൽ തന്നെ ഒരു വർഷ കരാർ നൽകി മുന്നോട്ട് പോകാനാണ് റയൽ നോക്കുന്നത്.

റയൽ നൽകുന്നതിനേക്കാൾ ദൈർഖ്യമേറിയ കരാർ വാഗ്‌ദാനം ചെയ്യുന്നത് താരത്തെ തങ്ങളിലേക്ക് അടുപ്പിക്കുമെന്ന് യുവന്റസ് കരുതുന്നുണ്ടെങ്കിലും, താരം സ്പാനിഷ് ക്ലബിൽ തന്നെ തുടരുമെന്നും, 12-മാസം കാലാവധിയുള്ള പുതിയ കരാർ സൈൻ ചെയ്യുമെന്നുമാണ് കരുതപ്പെടുന്നത്.

പിള്ളേര് പക വീട്ടിത്തുടങ്ങി, ഹൈദരാബാദിനെ കുത്തിമലർത്തി, ഫൈനലിലെ തോൽവിക്ക് അനിയൻകുട്ടന്മാരുടെ പ്രതികാരം

സന്തോഷ് ട്രോഫി; കേരള ടീമിന് നിലവാരം കുറഞ്ഞ ഭക്ഷണം പ്രശ്‌നം ഗുരുതരമാകുന്നു