in ,

പരിക്ക്, പ്രമുഖരില്ലാതെ തുടങ്ങാൻ ചെന്നൈയും മുംബൈയും നിർബന്ധിതർ..

IPL തുടങ്ങാൻ രണ്ട് വാരം മാത്രം ബാക്കി നിൽക്കെ, പ്രമുഖ താരങ്ങളുടെ അവൈലബിലിറ്റിയിൽ കുഴങ്ങി മുൻനിര ടീമുകളും. IPL ന്റെ ആദ്യ വാരം പൂർണമായും നഷ്ടമാവും എന്ന് ഉറപ്പായ ഇരുപത്തഞ്ചിലധികം ഓവർസീസ് താരങ്ങളുടെ കാര്യം അധികം ബാധിക്കാത്ത ടീമുകളാണ് ചെന്നൈ, മുംബൈ എന്നിവർ. പക്ഷേ അവർക്ക് പണി ആവുന്നത് പരിക്കുകളാണ്. ഇവരുടെ അഭിവാജ്യ ഘടകങ്ങളായ സൂര്യകുമാർ യാദവ്, റുതുരാജ് ഗെയ്ക്വദ് എന്നിവരാണ് പരിക്കിന്റെ നിഴലിൽ!

ഇപ്പോഴുള്ള റിപ്പോര്‍ട്ട് പ്രകാരം സൂര്യകുമാറിന് നഷ്ടമാവുന്നത് ആദ്യ മത്സരം മാത്രമാണ്. രണ്ടാം മത്സരത്തിന് മുന്നെ തന്നെ ഫിറ്റ് ആയി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചെന്നൈയുടെ ഓപണർ ബാറ്റർ ആയ റുതുരാജിന് ആദ്യ വാരം പൂർണമായും നഷ്ടമായേക്കും. പരിക്കുകൾ കാരണം ഒരുപാട് അവസരങ്ങൾ നഷ്ടമായ റുതുവിന് ഇത് വീണ്ടും തിരിച്ചടിയാണ്.

വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടിട്വന്റി പരമ്പരക്കിടെ ആണ് സൂര്യകുമാറിന് പരിക്കേറ്റത്. കൈവിരലിന് ഏറ്റ പരിക്ക് കാരണം ശ്രീലങ്കന്‍ പരമ്പരയും താരത്തിന് നഷ്ടമായി. നിലവിലെ സാഹചര്യത്തില്‍ മാർച്ച് 27 ന് ഡൽഹിക്കെതിരെ നടക്കുന്ന മുംബൈയുടെ ആദ്യ മത്സരം സൂര്യകുമാറിന് നഷ്ടം ആവും. റിക്കവറിയുടെ ഭാഗമായി ബാംഗ്ലൂര്‍ NCA യിലാണ് സൂര്യ കുമാർ നിലവിൽ. മുംബൈയുടെ രണ്ടാം മത്സരം അഞ്ച് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ രണ്ടിനാണ് – ഈ സമയം കൊണ്ട് പരിക്ക് ഭേദമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിശീലനത്തിനിടെ കൈയ്ക്ക് പരിക്കേറ്റു പുറത്തായ റുതുരാജിന് കുറച്ചധികം ഇന്റർനാഷണൽ അവസരങ്ങൾ നഷ്ടമായിരുന്നു. ഇപ്പൊൾ IPL ന്റെ ആദ്യവാരവും നഷ്ടമാവും എന്ന അവസ്ഥ ആണ്.
കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് വിന്നറും എമർജിങ് താരവും ഒക്കെ ആയിരുന്ന റുതുരാജിനെ CSK നിലനിർത്തിയിരുന്നു. 26 ഉദ്ഘാടന മത്സരവും പിന്നീട് CSK യുടെ മത്സരവും കളിക്കാൻ റുതുരാജ് ഉണ്ടാവില്ല.

14 കോടി കൊടുത്ത് ടീമിൽ തിരികെ എത്തിച്ച ദീപക് ചഹറിന്റെ പരിക്കാണ് CSK ക്യാംപിലെ പ്രധാന പ്രശ്നം. ടീമിന്റെ പ്രധാന പേസർ റോൾ നിർവഹിച്ച് പോന്നിരുന്ന ചഹർ ഹാംസ്ട്രിങ് ഇഞ്ചുറി കാരണമാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നത്. നിലവിൽ IPL ന്റെ വലിയൊരു ഭാഗം ചഹറിന് നഷ്ടമാവും എന്നാണ് അറിയുന്നത് – ബാക്കി കാര്യങ്ങളിൽ കൂടുതല്‍ വ്യക്തത ഉടനെ പ്രതീക്ഷിക്കാം. CSK യുടെ സൗത്ത് ആഫ്രിക്കൻ പേസ് ഓൾറൗണ്ടർ ഡ്വൊയ്ൻ പ്രിട്ടോറിയസും ഇന്റർനാഷണൽ ഡ്യൂട്ടി കാരണം എത്താൻ വൈകും.

ടീമുകൾ എല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 26 ഓവർസീസ് താരങ്ങൾക്കാണ് ആദ്യ വാരം നഷ്ടമാവുക. ജേസൻ റോയ്, അലക്സ് ഹേൽസ് എന്നിവർ നിലവിൽ പിൻവാങ്ങി. ലക്നൗവിന്റെ ഇംഗ്ലീഷ് പേസർ മാർക് വുഡ് പരിക്ക് കാരണം റൂൾഡ് ഔട്ട് ആയിട്ടുണ്ട്! അങ്ങനെ ആകെമൊത്തം പ്രശ്നങ്ങൾ ആണ് പല ടീമുകൾക്കും.

ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ..

പൂട്ടിയയും ജീക്സണും മികച്ച താരങ്ങൾ…