in , ,

LOVELOVE LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിനെ പറ്റി മലയാളി താരം മനസ്സ് തുറക്കുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ബിജോയിടെ കരാർ ബ്ലാസ്റ്റേഴ്‌സ് 2025 വരെ നീട്ടിയിരുന്നു. ജിങ്കന്റെ 21 ആം നമ്പർ ജേഴ്സിയാണ് താരത്തിന് നൽകിയിരിക്കുന്നത്. ഇപ്പോൾ ബിജോയ്‌ തന്റെ ഈ സന്തോഷം കേരള ബ്ലാസ്റ്റേഴ്‌സിന് നൽകിയ അഭിമുഖത്തിലുടെ വ്യക്തമാക്കിയിരിക്കുകയാണ്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ബിജോയിടെ കരാർ ബ്ലാസ്റ്റേഴ്‌സ് 2025 വരെ നീട്ടിയിരുന്നു. ജിങ്കന്റെ 21 ആം നമ്പർ ജേഴ്സിയാണ് താരത്തിന് നൽകിയിരിക്കുന്നത്. ഇപ്പോൾ ബിജോയ്‌ തന്റെ ഈ സന്തോഷം കേരള ബ്ലാസ്റ്റേഴ്‌സിന് നൽകിയ അഭിമുഖത്തിലുടെ വ്യക്തമാക്കിയിരിക്കുകയാണ്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ആദ്യം തന്നെ തനിക്ക്‌ വളരെ അധികം സന്തോഷം തോന്നി. കരാർ പുതുക്കലിനെ പറ്റി പറഞ്ഞപോൾ താൻ അതിയായി സന്തോഷിച്ചു. തനിക്ക്‌ കേരള ബ്ലാസ്റ്റേഴ്‌സിൽ ഇനിയും നന്നായി കളിക്കണം.ഇതിലും മനോഹരമായി തന്നെ കളിക്കണം.

താൻ കേരള പ്രീമിയർ ലീഗ് കളിച്ചാണ് ഐ എസ് എൽ കളിക്കാൻ വന്നത്. അത് കൊണ്ട് തന്നെ തനിക്ക് വേണ്ടത്ര അനുഭവ സമ്പത്ത് ഉണ്ടായിരുന്നില്ല. പക്ഷെ പരിശീലകൻ കളിക്കളത്തിൽ ആര് നന്നായി കളിക്കുന്നോ അവർ ടീമിൽ കാണുമെന്ന് പറഞ്ഞിരുന്നു. തനിക്ക്‌ അദ്ദേഹം പ്രീ സീസൺ മത്സരങ്ങളിൽ ഒരുപാട് അവസരം തന്നു.ഫസ്റ്റ് ടീമിലും തന്നു.അത് കൊണ്ട് തന്നെ താൻ എന്നും അദ്ദേഹത്തോട് നന്ദി ഉള്ളവനാണ്.

ഇവാൻ കീഴിൽ ഒരുപാട് നാൾ കളിക്കാൻ താൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരു പ്രതിരോധ നിര താരം ആയിരുന്നത് കൊണ്ട് തന്നെ എനിക്ക് പല തരത്തിലുള്ള ഐഡിയാ പറഞ്ഞു തരുമായിരുന്നു. അദ്ദേഹത്തിന് കീഴിൽ എനിക്ക് മെച്ചപ്പെടാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അത് കൊണ്ട് ഈ മൂന്നു വർഷത്തെ കരാറിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.

എല്ലാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം ഫൈനൽ കളിക്കണം. കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കുക എന്ന് തന്നെയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ബിജോയ്‌ കൂട്ടിച്ചേർത്തു. ഭാവിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളകാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വധഭീഷണി 24 മണിക്കൂറിനുള്ളിൽ കുടുംബമടക്കം ബോംബിട്ട് നശിപ്പിക്കുമെന്നു സന്ദേശം

ഇത് തലയുടെ വിളയാട്ടം.