in , , , , ,

LOVELOVE

ഡി ജോങ്ങ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കില്ല, ട്രാൻസ്ഫർ ശ്രമം പരാജയപ്പെട്ടു.

ഈ കാരണങ്ങൾ കൊണ്ടാവും താരം യുണൈറ്റഡിന്റെ ഓഫർ നിരസിച്ചത്.നിലവിൽ ബാർസയിൽ 2026 വരെ താരത്തിന് കരാറുണ്ട്.ഈ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും മൂന്ന് അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

എറിക് ടെൻ ഹാഗിന്റെ ആദ്യത്തെ സൈനിങ് ആകുമെന്ന് കരുതിയ ഫ്രാങ്കി ഡി ജോങ്ങ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കെത്തില്ല. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ട്രാൻസ്ഫർ മാർക്കറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം ഡി ജോങ്ങ് ബാർസയിൽ തന്നെ തുടരും.

ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. അത് കൊണ്ട് തന്നെ മികച്ച ഓഫറുകൾ ലഭിച്ചാൽ ബാർസ താരത്തെ വിട്ട് നൽകുമെന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോർട്ടുകൾ. ടെൻ ഹാഗിന് കീഴിൽ അജാക്സിൽ ഗംഭീര പ്രകടനമായിരുന്നു ഡി ജോങ്ങ് കാഴ്ച വെച്ചത്.

അത് കൊണ്ട് തന്നെ ടെൻ ഹാഗ് വിളിച്ചാൽ താരം യുണൈറ്റഡിലേക്കെത്തുമെന്നായിരുന്നു ഓരോ മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകരും കരുതിയിരുന്നത്.തന്റെ ടീമിലെ ഏറ്റവും മികച്ച താരം ഡി ജോങ്ങാണെന്ന് ബാർസ പരിശീലകൻ ചാവി വ്യക്തമാക്കിയിരുന്നു . അത് കൊണ്ട് തന്നെ ഡി ജോങ്ങ് കേന്ദ്രകരിച്ചുള്ള ബാർസയാണ് തന്റെ മനസ്സിലെന്നും ചാവി പറഞ്ഞിരുന്നു.

ഈ കാരണങ്ങൾ കൊണ്ടാവും താരം യുണൈറ്റഡിന്റെ ഓഫർ നിരസിച്ചത്.നിലവിൽ ബാർസയിൽ 2026 വരെ താരത്തിന് കരാറുണ്ട്.ഈ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും മൂന്ന് അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

കെ എൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ചെന്നൈയിൻ സൂപ്പർ താരം ജെറിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്….