in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീ അതിവേഗം ആരെയും വീഴ്ത്തുന്ന ടീമായി മറിയതിന് പിന്നിൽ ഈ മനുഷ്യനാണ്

ഇന്ത്യയില്‍ നടക്കാനിരുന്ന 2021 അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു ഡെന്നര്‍ബിക്ക് ആദ്യമായി നല്‍കിയ ചുമതല. എന്നാല്‍ കൊവിഡ് വന്നതോടെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോകകപ്പ് ഫിഫ റദ്ദാക്കി. ഇതോടെ ഈ മോഹം പൊലിഞ്ഞു.

ഏറെക്കാലമായി ഉറങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ വീണ്ടും ഉയിര്‍ത്തെഴുനേല്‍പ്പിന്റെ പാതയിലാണിപ്പോള്‍. കൊവിഡിന് മുന്‍പ് അകാശപ്പെടാന്‍ കാര്യമായ നേട്ടമില്ലാതിരുന്ന വനിതാ ടീം കൊവിഡ് വന്നതോടെ പൂര്‍ണമായും കാണാമറയത്തായി. ഇതിനിടെയായിരുന്നു തോമസ് ഡെന്നര്‍ബിയെന്ന സ്വീഡിഷ് പരിശീലകന്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.

ഇന്ത്യയില്‍ നടക്കാനിരുന്ന 2021 അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു ഡെന്നര്‍ബിക്ക് ആദ്യമായി നല്‍കിയ ചുമതല. എന്നാല്‍ കൊവിഡ് വന്നതോടെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോകകപ്പ് ഫിഫ റദ്ദാക്കി. ഇതോടെ ഈ മോഹം പൊലിഞ്ഞു.

പിന്നീട് ഇന്ത്യയുടെ അണ്ടര്‍ 20 വനിത ടീമിനെ പരിശീലപ്പിക്കാനുള്ള ചുമതല ഡെന്നര്‍ബി ഏറ്റെടുത്തു. പിന്നീടായിരുന്നു ഇന്ത്യന്‍ ദേശീയ വനിതാ സീനിയര്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചുമതല ഡെന്നര്‍ബിക്ക് നല്‍കുന്നത്. സ്വീഡന്‍ വനിതാ ടീമിനെയും നൈജീരിയന്‍ വനിതാ ടീമിനെയും പരിശീലിപ്പിച്ച് പരിചയ സമ്പത്തുള്ള ഡെന്നര്‍ബി വന്നതോടെ ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന്റെ മുഖം തന്നെ മാറിയെന്ന് വേണം പറയാന്‍.

ഇന്ത്യന്‍ വനിതാ ടീമിന്റെ ചുമതല ഏറ്റെടുത്ത ഡെന്നര്‍ബി എ.എഫ്.സി വനിതാ ചാംപ്യന്‍ഷിപ്പിന് ഇന്ത്യയെ മികച്ച രീതിയില്‍ ഒരുക്കി. ലോകകപ്പ് യോഗ്യതക്ക് പോലും ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും എല്ലാ സ്വപ്‌നങ്ങളും കൊവിഡ് തകര്‍ത്തു. ടൂര്‍ണമെന്റിലെ ഒരു മത്സരം മാത്രം കളിച്ച ഇന്ത്യ ബാക്കിയുള്ള മത്സരത്തില്‍ നിന്ന് കൊവിഡ് കാരണം പിന്‍മാറി. പിന്നീട് സാഫ് കപ്പിനുള്ള അണ്ടര്‍ 17 വനിതാ ടീമിനെ പരിശീലിപ്പിച്ച ഡെന്നര്‍ബി ഇന്ത്യന്‍ പെണ്‍കുട്ടികളെ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരാക്കി. രണ്ട് ഗോള്‍ മാത്രം വഴങ്ങി ഏഴു ഗോളുകള്‍ സ്വന്തമാക്കിയിരുന്നു ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കിരീട നേട്ടം.

തുടരെ ഇന്ത്യന്‍ വനിതാ സീനിയര്‍ ടീമിന് വലിയ ടീമുകളുമായി സൗഹൃദ മത്സരം വെച്ചതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റം കണ്ടു തുടങ്ങി. ബ്രസീല്‍ ഉള്‍പ്പെടെയുള്ള ടീമുകളോട് ഇന്ത്യന്‍ വനിതാ ടീം സൗഹൃദ മത്സരം കളിച്ച് അനുഭവ സമ്പത്ത് കൂട്ടിക്കൊണ്ടിരുന്നു. ഇന്നലെയായിരുന്നു ഇന്ത്യയുടെ രണ്ട് സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയായത്. ആദ്യ മത്സരത്തില്‍ ഈജിപ്തിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സ്വന്തമാക്കി. രണ്ടാം മത്സരത്തിലും മികച്ച ജയവുമായി ഇന്ത്യയുടെ ജോര്‍ദാന്‍ ടൂര്‍ സംഭവബഹുലമാക്കി. രണ്ടാം മത്സരത്തില്‍ ജോര്‍ദാനെയായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. ഡെന്നര്‍ബിക്ക് കീഴില്‍ മികച്ചൊരു വനിതാ ഫുട്‌ബോള്‍ ടീമിനെ നമുക്ക് തുടര്‍ന്നും കാണാനാകുമെന്ന് പ്രതീക്ഷിക്കാം.

രാജകീയം, മെസ്സിക്കും നെയ്റിനും എംബപ്പെക്കും ഹാട്രിക്ക് PSGയുടെ ആറാട്ട്

ചെയ്ത തെറ്റിന് ക്രിസ്റ്റ്യാനോ മാപ്പ് പറഞ്ഞു , പ്രായശ്ചിത്തമായി ഓൾഡ് ട്രാഫോഡിലേക്ക് ക്ഷണം…