in

LOVELOVE OMGOMG

രാജകീയം, മെസ്സിക്കും നെയ്റിനും എംബപ്പെക്കും ഹാട്രിക്ക് PSGയുടെ ആറാട്ട്

ഈ വിജയത്തോടെ പി എസ് ജിക്ക് 31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റായി. രണ്ടാമതുള്ള റെന്നസിനും മൂന്നാമതുള്ള മാഴ്സെക്കും 56 പോയിന്റ് മാത്രമെ ഉള്ളൂ. അവർക്ക് പരമാവധി നേടാം ആകുന്ന പോയിന്റ് 80 മാത്രമാണ്. പി എസ് ജി അടുത്ത രണ്ട് മത്സരങ്ങളിൽ മാഴ്സയെയും ആംഗേഴ്സിനെയും ആണ് നേരിടുന്നത്. ഈ മത്സരങ്ങൾ വിജയിച്ചാൽ തന്നെ ലീഗ് കിരീടം ഉറപ്പാകും.

ഫ്രഞ്ച് ലീഗ് കിരീടത്തിന് തൊട്ടരികിൽ നിൽക്കുകയാണ് പി എസ് ജി. ഇന്ന് ലീഗിൽ ക്ലമൗണ്ടിനെ കൂടെ പരാജയപ്പെടുത്തിയതോടെ പി എസ് ജിക്ക് കിരീടം വെറും രണ്ട് വിജയങ്ങളുടെ മാത്രം ദൂരത്തിൽ എത്തി. ഇന്ന് ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. ഇന്ന് ഹാട്രിക്ക് അസിസ്റ്റുമായി ലയണൽ മെസ്സിയും ഹാട്രിക്ക് ഗോളുകളുമായി എമ്പപ്പെയും നെയ്മറും ഇന്ന് തിളങ്ങി.

ഇന്ന് ആദ്യ 19 മിനുട്ടുകളിൽ തന്നെ പി എസ് ജി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 6ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് നെയ്മർ ആണ് ലീഡ് എടുത്തത്‌. 19ആം മിനുട്ടിൽ വീണ്ടും മെസ്സിയുടെ അസിസ്റ്റ്, ഗോൾ നേടിയത് എമ്പപ്പെയും. ആദ്യ പകുതിയുടെ അവസാനം ഡോസുവിലൂടെ ഒരു ഗോൾ മടക്കി ക്ലമൗണ്ട് കളി ആവേശകരമാക്കി.
രണ്ടാം പകുതിയിൽ നാലി ഗോളുകൾ കൂടെ നേടിക്കൊണ്ട്പി എസ് ജി വിജയം ഉറപ്പിച്ചു. ഒരു പെനാൾട്ടിയിലൂടെ നെയ്മറും, നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് എമ്പപ്പെയും ഗോളടിച്ചു. പിന്നാലെ 80ആം മിനുട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് എമ്പപ്പെയുടെ ഹാട്രിക്ക് ഗോൾ. അതിനു ശേഷം 83ആം മിനുട്ടിൽ എമ്പപ്പെയുടെ അസിസ്റ്റിൽ നിന്ന് നെയ്മറിന്റെയും ഹാട്രിക്ക്. ഇതോടെ പി എസ് ജി വിജയം പൂർത്തിയായി.

ഈ വിജയത്തോടെ പി എസ് ജിക്ക് 31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റായി. രണ്ടാമതുള്ള റെന്നസിനും മൂന്നാമതുള്ള മാഴ്സെക്കും 56 പോയിന്റ് മാത്രമെ ഉള്ളൂ. അവർക്ക് പരമാവധി നേടാം ആകുന്ന പോയിന്റ് 80 മാത്രമാണ്. പി എസ് ജി അടുത്ത രണ്ട് മത്സരങ്ങളിൽ മാഴ്സയെയും ആംഗേഴ്സിനെയും ആണ് നേരിടുന്നത്. ഈ മത്സരങ്ങൾ വിജയിച്ചാൽ തന്നെ ലീഗ് കിരീടം ഉറപ്പാകും.

കോപ്പ പോലെ അർജൻറീനക്ക് വിട്ടുകൊടുക്കില്ല മോഷ്ടിച്ചിട്ടായാലും ഖത്തർ ലോകകപ്പ് ബ്രസീലിൽ എത്തിക്കും…

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീ അതിവേഗം ആരെയും വീഴ്ത്തുന്ന ടീമായി മറിയതിന് പിന്നിൽ ഈ മനുഷ്യനാണ്