in

LOVELOVE LOLLOL AngryAngry CryCry OMGOMG

കോപ്പ പോലെ അർജൻറീനക്ക് വിട്ടുകൊടുക്കില്ല മോഷ്ടിച്ചിട്ടായാലും ഖത്തർ ലോകകപ്പ് ബ്രസീലിൽ എത്തിക്കും…

ഇത്തവണ ഖത്തർ ലോകകപ്പ് ബ്രസീലിലേക്ക് എത്തിക്കണമെന്ന് ഒറ്റ ലക്ഷ്യവുമായാണ് ബ്രസീലിയൻ പോരാളികൾക്ക് ഖത്തറിലേക്ക് പറക്കാൻ പോകുന്നത്. അതിൻറെ തെളിവാണ് ഡാനി ആൽവസ് പറഞ്ഞ വാക്കുകൾ. എന്ത് വന്നാലും കോപ്പ അമേരിക്ക പോലെ അർജൻറീനക്ക് വിട്ടുകൊടുക്കില്ല, മോഷ്ടിച്ചിട്ടായാലും ഖത്തർ ലോകകപ്പ് ബ്രസീലിൽ എത്തിക്കും എന്ന നിലപാടിലാണ് അവർ

ലയണൽ മെസിയും അർജന്റീനയും ലോകകിരീടം ഉയർത്തിയാൽ അത് ആവേശം നൽകുമോയെന്ന ചോദ്യത്തിന് ആൽവസിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “ഒരിക്കലുമില്ല. ലോകകപ്പ് ഞങ്ങൾക്കു വേണ്ടിയുള്ളതാണ്. ആവശ്യമെങ്കിൽ അതു ഞങ്ങൾ മോഷ്‌ടിക്കുകയും ചെയ്യും.” സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിനോട് ഡാനി ആൽവസ് പറഞ്ഞു.

“മെസിയെന്താണ് ചിന്തിക്കുന്നതെന്നോ, എന്താണ് താരത്തിന്റെ ആവശ്യമെന്നു എനിക്കറിയില്ല. ഞാൻ വീണ്ടും ഊന്നിപ്പറയുന്നു, എന്നോടൊപ്പം ഒരു അവസാനത്തെ നൃത്തം കളിക്കാൻ വരൂ. എന്തുകൊണ്ടില്ല. എന്താണ് താരം എന്നോട് പറഞ്ഞത്. ഇതുപോലെ മറ്റൊരിടവും ഇല്ലെന്ന്.”

“ഇവിടുത്തേക്കാൾ ഞങ്ങൾക്ക് മറ്റൊരിടവും മികച്ചതാവില്ല. ഈ നഗരവും ക്ലബും ഞങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതാണ്. വ്യത്യസ്‌തമായ ഒരു കാര്യം ശ്രമിച്ചു നോക്കുന്നതിനു വേണ്ടി താരം ഇവിടം വിട്ടു പോയി. ഇപ്പോൾ ആഗ്രഹമുണ്ടെങ്കിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാനുള്ള സമയമാണ്.” ആൽവസ് വ്യക്തമാക്കി.

ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട മെസിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്‌തതിനു പിന്നാലെയാണ് ആൽവസും താരത്തോട് മടങ്ങിവരാൻ അഭ്യർത്ഥിച്ചിരിക്കുന്നത്. എന്നാൽ ബാഴ്‌സലോണ ശ്രമം നടത്തിയാൽ പോലും പിഎസ്‌ജിയുമായി 2023 വരെ കരാറുള്ള താരത്തെ ഫ്രഞ്ച് ക്ലബ് വിട്ടുകൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്.

ആളിക്കത്തുന്ന അറ്റാക്കിങ് ഫുട്ബോൾ, ഗോകുലം ഇന്ത്യൻ ആരോസിനെ പച്ചയ്ക്ക് കൊളുത്തി

രാജകീയം, മെസ്സിക്കും നെയ്റിനും എംബപ്പെക്കും ഹാട്രിക്ക് PSGയുടെ ആറാട്ട്