in

LOVELOVE

ആളിക്കത്തുന്ന അറ്റാക്കിങ് ഫുട്ബോൾ, ഗോകുലം ഇന്ത്യൻ ആരോസിനെ പച്ചയ്ക്ക് കൊളുത്തി

ഈ വിജയത്തോടെ ഗോകുലം കേരള 10 മത്സരങ്ങളിൽ 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. പക്ഷെ ഒരു മത്സരം കുറവ് കളിച്ച മൊഹമ്മദൻസ് 22 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്. ഗോകുലം കേരള ഈ സീസൺ ഐ ലീഗിൽ പരാജയം അറിഞ്ഞിട്ടില്ല. ലീഗിൽ അവസാന 15 മത്സരങ്ങളിൽ ഗോകുലം തോറ്റിട്ടില്ല.

ഇന്ന് ഐലീഗിൽ ഇന്ത്യൻ ആരോസിനെ നേരിട്ട ഗോകുലം കേരള മറുപടിയില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടി. ഇന്ന് ആദ്യ പകുതിയിൽ തന്നെ ഗോകുലം കേരള മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരം ആരംഭിച്ച് പത്താം മിനുട്ടിൽ അഹ്മദ് റസീകിന്റെ ഗോളിൽ ആയിരുന്നു ഗോകുലം ആദ്യം ലീഡ് എടുത്തത്. ലൂക്കയുടെ പാസിൽ നിന്നായിരുന്നു ഗോൾ.

28ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഗോകുലം രണ്ടാം ഗോൾ നേടി. ലൂകയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഷരീഫ് മുഹമ്മദ് ആണ് എടുത്തത്. ഷരീഫിന്റെ പെനാൾട്ടി ആരോസ് ഗോൾകീപ്പർ സാഹിദ് തടഞ്ഞു എങ്കിലും റീബൗണ്ടിൽ ഷരീഫ് വല കണ്ടെത്തി. 32ആം മിനുട്ടിൽ ലൂക കൂടെ വല കണ്ടെത്തിയതോടെ ലീഡ് 3-0 ആയി.

രണ്ടാം പകുതിയിൽ ആരോസ് കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും കാര്യം ഉണ്ടായില്ല. 72ആം മിനുട്ടിൽ ജിതിനും ഗോകുലത്തിനായി വലകുലുക്കി. ഈ ഗോളും ഒരുക്കിയത് ലൂക ആയിരുന്നു. പിന്നാലെ സമാൻ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ഗോകുലം കേരള 10 മത്സരങ്ങളിൽ 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. പക്ഷെ ഒരു മത്സരം കുറവ് കളിച്ച മൊഹമ്മദൻസ് 22 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്. ഗോകുലം കേരള ഈ സീസൺ ഐ ലീഗിൽ പരാജയം അറിഞ്ഞിട്ടില്ല. ലീഗിൽ അവസാന 15 മത്സരങ്ങളിൽ ഗോകുലം തോറ്റിട്ടില്ല.

രണ്ട് ഓസീസ് താരങ്ങള്‍ വായില്‍ ടേപ്പ് ഒട്ടിച്ച് കണ്ണില്ലാത്ത ക്രൂരതക്ക് വിധേയനാക്കി, വീണ്ടും ചാഹലിന്റെ മീ ടൂ

കോപ്പ പോലെ അർജൻറീനക്ക് വിട്ടുകൊടുക്കില്ല മോഷ്ടിച്ചിട്ടായാലും ഖത്തർ ലോകകപ്പ് ബ്രസീലിൽ എത്തിക്കും…