ഐപിഎല്ലിലെ മുന്‍കാല അനുഭവങ്ങള്‍ പറഞ്ഞ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് യുസ്‌വേന്ദ്ര ചഹല്‍ വീണ്ടും. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ബാല്‍ക്കണിയില്‍ തൂക്കിയിട്ട സംഭവ വിവരിച്ച് ആരാധകരെ ഞെട്ടിച്ച യുസ്വേന്ദ്ര ചാഹല്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ മറ്റൊരു സംഭവവും കൂടി വെളിപ്പെടുത്തുരയാണ്.
2013ലെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചുകൊണ്ടിരിക്കെ രണ്ട് സഹതാരങ്ങള്‍ ചേര്‍ന്ന് കൈകാലുകള്‍ ബന്ധിച്ചെന്നാണ് ചാഹലിന്റെ പുതിയ വെളിപ്പെടുത്തല്‍. ആര്‍ അശ്വിനുമായി ചേര്‍ന്നുള്ള ഒരു യു ട്യൂബ് ചാനല്‍ പരിപാടിക്കിടെയാണ് ചാഹല്‍ ഇക്കാര്യവും തുറന്നുപറഞ്ഞത്.

2011 ലെ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചശേഷമായിരുന്നു സംഭവമെന്ന് ചഹല്‍ പറഞ്ഞു. ചെന്നൈ ഹോട്ടലില്‍ വെച്ച് പാര്‍ട്ടി നടന്നിരുന്നു. സഹതാരം ആന്‍ഡ്രൂ സൈമണ്ട്സ് പാര്‍ട്ടിയില്‍ വെച്ച് അമിതമായി ‘ജ്യൂസ്’ കുടിക്കുകയുണ്ടായി. ഇതിനുശേഷം ജെയിംസ് ഫ്രാങ്ലിനുമായി ചേര്‍ന്ന് തന്റെ കൈകാലുകള്‍ ബന്ധിക്കുകയും വായില്‍ ടാപ്പ് ഒട്ടിക്കുകയും ചെയ്തു. പിന്നീട് തന്നെ അവര്‍ ഉപേക്ഷിച്ച് പോവുകയും ചെയ്തെന്ന് ചഹല്‍ പറയുന്നു.
ഒരു രാത്രി മുഴവന്‍ താന്‍ അതേ അവസ്ഥയിലായിരുന്നു. രാവിലെ ക്ലീന്‍ ചെയ്യാനെത്തിയ ജീവനക്കാരനാണ് തന്നെ കണ്ടതും രക്ഷിക്കുന്നതും. എത്രനേരമായി ഈ നിലയിലെന്ന് അയാള്‍ ചോദിച്ചു. രാത്രി മുഴുവനുമെന്നായിരുന്നു തന്റെ മറുപടി. ഇതേക്കുറിച്ച് സഹതാരങ്ങളോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് രാത്രി നടന്ന സംഭവത്തെക്കുറിച്ച് യാതൊന്നും ഓര്‍മയില്ലെന്നായിരുന്നു പ്രതികരണം. ‘ജ്യൂസ്’ ഏറെ കുടിച്ചിരുന്നതിനാല്‍ കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആയിരുന്നില്ലെന്നും അവര്‍ പറഞ്ഞതായി ചാഹല്‍ ഓര്‍ത്തെടുത്തു.