മുളിനോസ് സ്റ്റേഡിയത്തിൽ നടന്ന അവസാന റൌണ്ട് മത്സരത്തിൽ ചെന്നായ്ക്കൂട്ടത്തെ മലർത്തിയടിച്ചു ഒലയുടെ യുവ തുർക്കികൾ. വിയ്യാറയലിനെതിരെ യുള്ള യൂറോപ്പ ലീഗ് മത്സരത്തിന് മുന്നോടിയായി സ്റ്റാർട്ടിങ് ഇലവനിൽ അടിമുടി മാറ്റങ്ങളുമായാണ് ഒലെ ചെന്നായ്ക്കൂട്ടത്തെ നേരിട്ടത്.
എലാൻങാ,ഡാനിയൽ ജെയിംസ്,അമാദ് ഡിയാലോ,യുവാൻ മാറ്റ എന്നിവരാണ് മുന്നേറ്റ നിരയിൽ അണിനിരന്നത്. മധ്യ നിരയുടെ കടിഞ്ഞാൺ മാറ്റിച്, വാൻ ഡി ബീക് കോമ്പിനേഷനെയും പ്രതിരോധ കോട്ട കെട്ടാൻ അലക്സ് ടെല്ലസ്,ടുവാൻസിബ,എറിക് ബെയ്‌ലി, ബ്രൻഡോൺ വില്യംസ്, ഗോൾ വല ക്കു മുന്നിൽ മാത്രം പരിചിത മുഖം ഡീൻ ഹെൻഡേഴ്സൺ.
തുടക്കാരുടെ പതർച്ചയില്ലാതെ കളം നിറഞ്ഞു കളിച്ച എലാങ ഡാനിയേൽ ജെയിംസ് അളന്നു മുറിച്ചു നൽകിയ ക്രോസ്സ് മനോഹരമായ ഒരു ഹെഡ്‍റിലൂടെ വോൾവ്‌സ് ഗോൾവല ഭേദിച്ച് യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. ഗോൾ നേടിയതോടു കൂടി ആക്രമണത്തിന് മൂർച്ച കൂട്ടിയ വോൾവ്സ് നെൽസൺ സെമെഡോ യിലൂടെ 39ആo മിനുട്ടിൽ സമനില പിടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വാൻ ഡി ബിക്കിനെ ബോക്സിനുള്ളിൽ വീഴ്ത്തിയ പെനാൽറ്റി ഗോളാക്കി മാറ്റി യുവാൻ മാറ്റ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഫൈനൽ സ്കോർ വോൾവ്‌സ് 1-2 യുണൈറ്റഡ്.
സീസണിന്റെ തുടക്കത്തിൽ കാലിടറിയ ചെകുത്താൻപട അങ്ങനെ വ്യക്തമായ ആധിപത്യത്തോടെ രണ്ടാസ്ഥാനത് ഫിനിഷ് ചെയ്യുമ്പോൾ ഫെർഗുസൺ യുഗത്തോടെ യുണൈറ്റഡിന്റെ വസന്തകാലം കഴിഞ്ഞെന്ന പുച്ഛിച്ചു തള്ളിയവരുടെ വിമർശന ശരങ്ങൾക്കേറ്റ അടിയായി മാറി. ഇനിയുമൊരങ്കത്തിന് ഈ ടീമിന് ബാല്യമുണ്ടെന്ന് ഒലെ ലോക ഫുട്ബോളിനു കാണിച്ചു കൊടുത്ത വർഷമായിരുന്നു കടന്നു പോയത്. മികച്ച സൈനിംഗുകൾ മുന്നേറ്റ നിരയിലും പ്രതിരോധ നിരയിലും നടത്തി പുത്തൻ ഊർജവുമായി ചെകുത്താൻപട അരങ്ങു തകർക്കുന്ന നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം.
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക
CONTENT HIGHLIGHTS- Mancherster United won last match