പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി നേരത്തെ പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചതാണെങ്കിലും. ചെൽസി ലിവർപൂൾ ലെസ്റ്റർ സിറ്റി ടീമുകളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം കൊണ്ട് ആവേശഭരിതമായിരുന്നു 38ആo റൌണ്ട് മത്സരം.
ലിവർപൂളിന്റെ എതിരാളികൾ റോയ് ഹോഡ്സgന്റെ ക്രിസ്റ്റൽ പാലസും, ചെൽസിക്ക് സീസന്റെ തുടക്കത്തിൽ മിന്നി തിളങ്ങിയ ഗ്രീലീഷിന്റെ ആസ്റ്റൺ വില്ലയും ലെസ്റ്ററിനു ടോട്ടൻഹാമുമായിരുന്നു എതിരാളികൾ. ലിവർപൂൾ പ്രതീക്ഷിച്ചതു പോലെ ഒരു ഈസി വാക് ഓവറിൽ സാദിയോ മാനേയുടെ ഇരട്ട ഗോളിൽ ക്രിസ്റ്റൽ പാലസിനെ മറികടന്ന് മൂന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. ക്രിസ്റ്റൽ പാലസ് ഒരു തരത്തിലും ക്ളോപ്പിനും സംഘത്തിനും വെല്ലുവിളി ആയില്ല.
എന്നാൽ ചെൽസിക്ക് നേരെ വിപരീതമായിരുന്നു കാര്യങ്ങൾ ചെൽസിയുടെ മുന്നേറ്റങ്ങൾ തടഞ്ഞു പൊരുതി കളിച്ച ആസ്റ്റൺ വില്ല ട്രയോരെയുടെ മികച്ച ഫിനിഷിംഗിലൂടെ ആദ്യ പകുതിയിൽ തന്നെ ലീഡ്‌ടെടുത്തു. രണ്ടാം പകുതിയിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോട് കൂടി ആസ്റ്റൺ വില്ല ചെൽസിക്കുമേൽ ആധിപത്യം ഉറപ്പിച്ചു. ബെൻ ചിൽവെല്ലിന്റെ ഗോളിലൂടെ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും ആസ്റ്റൺ വില്ലയുടെ പ്രതിരോധക്കോട്ട തകർക്കാൻ ആയില്ല. ടോപ് 4 പ്രതീക്ഷകൾ അവസാനിച്ചെന്നു കരുതിയ ചെൽസിക്ക് തുണയായത് ഗാരെത് ബെയ്‌ലിന്റെ ഗോളിൽ ലെസ്റ്ററിനെ മലർത്തിയടിച്ച ടോട്ടൻഹാമിന്റെ പ്രകടനം ആണ്.
ലെസ്റ്റർ സിറ്റി ജെമി വാർഡിയുടെ പെനാൽറ്റിയിലൂടെ ലീഡെടുത്തു വെങ്കിലും ഹാരി കെയിൻ മികച്ചൊരു വോളിയിലൂടെ ടോട്ടൻഹാമിന് സമനില സമ്മാനിച്ചു. ജെമി വാർഡി തന്നെ തന്റെ രണ്ടാം പെനാൽറ്റി വലയിലെത്തിച്ചു ലെസ്റ്ററിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് ചിറകു മുളപ്പിച്ചു വെങ്കിലും. ടോട്ടെൻഹാം എടുത്ത കോർണർ കിക്ക് തടുക്കാനാവാതെ FA കപ്പിൽ മിന്നിത്തിളങ്ങിയ ഗോളി കാസ്‌പെർ Schmichel ന്റെ പിഴവിൽ നിന്ന് സമനില ഗോൾ വീണ്ടും കണ്ടെത്തി. വീണ്ടും ലെസ്റ്ററിന്റെ പ്രതിരോധ പിഴവും ഗോളിയുടെ പിഴവും മുതലാക്കി ടോട്ടൻഹാം ഗാരെത് ബെയ്‌ൽ ലൂടെ രണ്ടു ഗോളുകൾ കണ്ടെത്തി ലെസ്റ്ററിന്റെ മുന്നിൽ ചാമ്പ്യൻസ് ലീഗിലേക്കുള്ള വാതിലുകൾ കൊട്ടിയടച്ചു. കഴിഞ്ഞ സീസണിലെന്ന പോലെ ഇത്തവണയും ലെസ്റ്റർ ചാമ്പ്യൻസ് ലീഗ് കാണാതെ പുറത്തേക്ക്. ലിവർപൂളും ചെൽസിയും അകത്തേക്കും.
നേരത്തെ ചാമ്പ്യൻ പട്ടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് എത്തിഹാർഡ് സ്റ്റേഡിയത്തിൽ തങ്ങളുടെ എല്ലാ നേട്ടങ്ങളുടെയും തുടക്കം കുറിച്ച സെർജിയോ അഗ്യൂറോ ക്കു വീരോചിതമായ യാത്രയയപ്പു നൽകി സിറ്റി ആരാധകർ. അവസാന ലീഗ് മത്സരത്തിൽ എവെർട്ടനെതിരെ പകരക്കാരനായി ഇറങ്ങി അഞ്ചു മിനുട്ടിനുള്ളിൽ രണ്ടു ഗോളും കണ്ടെത്തി പ്രായം വെറും നമ്പര് മാത്രമാണെന്ന് സിറ്റി ആരാധകർക്ക് കാട്ടി കൊടുക്കാനും അഗ്യുറോക്കായി. നാലു വർഷത്തിനിടെ പെപ്പിനിതു മൂന്നാം പ്രീമിയർ ലീഗ് കിരീടം,സിറ്റിയുടെ അഞ്ചാം കിരീട നേട്ടവും.
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക
CONTENT HIGHLIGHT- Manchester City Champions